

ന്യൂഡല്‍ഹി: കിംവദന്തികള്‍ക്ക് വിരാമമിട്ട് മെയ് 13ന് ഗാലക്‌സി എസ്25 എഡ്ജ് ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി സാംസങ്. 200 എംപി മെയ്ന്‍ കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇത് ഒരു സ്ലിം സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.
ഈ വര്‍ഷം ആദ്യം നടന്ന ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ സാംസങ് ഗാലക്സി എസ് 25 എഡ്ജ് പ്രദര്‍ശിപ്പിച്ചിരുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്സല്‍) FHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ്, 12GB റാമും 256GB / 512GB സ്റ്റോറേജ് ഓപ്ഷനും, ISOCELL HP2 സെന്‍സറുള്ള 200MP പ്രധാന കാമറ, 12MP അള്‍ട്രാ-വൈഡ് കാമറ എന്നിവ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറകള്‍ എന്നിവയാണ് ഫോണിന്റെ ഫീച്ചറുകള്‍.
ട25ലേതിന് സമാനമായി 25W ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 3900mAh ബാറ്ററിയാണ് ഈ ഫോണിലും പ്രതീക്ഷിക്കുന്നത്. ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം സില്‍വര്‍, ടൈറ്റാനിയം ഐസി ബ്ലൂ എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 256GB പതിപ്പിന് ഏകദേശം 1,17,680 രൂപ വില വരുമെന്നാണ് സൂചന. ഗാലക്‌സി S25+ നും ട25 അള്‍ട്രായ്ക്ക് ഇടയിലുള്ള ഫോണായി ഇത് വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates