തുടര്‍ച്ചയായി രണ്ടാം മാസവും സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ച് എസ്ബിഐ; അറിയാം മാറ്റം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് കുറച്ചു
SBI cuts FD interest rates by 0.20%; effective from May 16
എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചുപ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് കുറച്ചു. വിവിധ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ 0.20 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. മുതിര്‍ന്നവരുടെ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ പലിശനിരക്ക് മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷത്തെ എഫ്ഡികള്‍ക്ക് ഇനി 6.5 ശതമാനമാണ് പലിശ.

എസ്ബിഐ തുടര്‍ച്ചയായി രണ്ടാം മാസമാണ് എഫ്ഡി നിരക്കുകള്‍ കുറയ്ക്കുന്നത്. എസ്ബിഐ അതിന്റെ പ്രത്യേക എഫ്ഡി പദ്ധതിയായ അമൃത് കലാഷിന്റെ പലിശ നിരക്കും 0.20 ശതമാനം കുറച്ചിട്ടുണ്ട്. 444 ദിവസത്തെ കാലാവധിയുള്ള ഈ പദ്ധതി ഇനി മുതല്‍ 6.85 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുക.

മൂന്ന് കോടി രൂപയില്‍ താഴെയുള്ള വിവിധ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 3.30% മുതല്‍ 6.70% വരെയാണ് പുതുക്കിയ എഫ്ഡി പലിശ നിരക്ക്. നേരത്തെ, 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധികള്‍ക്ക് എസ്ബിഐ പ്രതിവര്‍ഷം 3.50% മുതല്‍ 6.9% വരെയാണ് പലിശ നല്‍കിയിരുന്നത്. സ്‌പെഷ്യല്‍ എഫ്ഡി നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമുണ്ട്. അമൃത് കലാഷിന് സമാനമായി മറ്റൊരു സ്‌പെഷ്യല്‍ എഫ്ഡി നിക്ഷേപ സ്‌കീമായ അമൃത് വൃഷ്ടിയുടെ പലിശനിരക്ക് 7.05 ശതമാനത്തില്‍ നിന്ന് 6.85 ശതമാനമായാണ് കുറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com