വണ്‍പ്ലസ് 13 എസ് ലോഞ്ച് ജൂണ്‍ അഞ്ചിന്; അറിയാം പ്രോസസറും കാമറയും വിലയും

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ജൂണ്‍ അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
OnePlus 13s Launch
വൺ‌പ്ലസ് 13 സീരീസ് ഫോണുകൾimage credit: oneplus
Updated on

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ജൂണ്‍ അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വണ്‍പ്ലസ് 13ആറിനും വണ്‍പ്ലസ് 13നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒരു കോംപാക്ട് ഫ്ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഇതില്‍ Snapdragon 8 Elite ചിപ്‌സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ഫോണിന് ഏകദേശം 45000 രൂപ വില വരുമെന്നാണ് കരുതുന്നത്.

ഒതുക്കമുള്ള ഫോണില്‍ പുതിയ കാമറ മൊഡ്യൂള്‍ ആയിരിക്കാം അവതരിപ്പിക്കുക. ഡ്യുവല്‍ കാമറ സജ്ജീകരണത്തോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. പൊടി, ജല പ്രതിരോധത്തിനായി സ്മാര്‍ട്ട്ഫോണ്‍ IP68, IP69 റേറ്റിങ്ങും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. 1.5K റെസല്യൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.32 ഇഞ്ച് 8T LTPO AMOLED ഡിസ്പ്ലേയായിരിക്കാം ഫോണില്‍ ഉണ്ടാവുക.

ഫോട്ടോഗ്രാഫിക്കായി, സോണി LYT700 സെന്‍സറുള്ള 50MP പ്രധാന കാമറയും സാംസങ് JN5 സെന്‍സറുള്ള 50MP ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് 2x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യും. മുന്‍വശത്ത് 32MP സെല്‍ഫി കാമറ ആയിരിക്കാം മറ്റൊരു ആകര്‍ഷണം.

LPDDR5x റാമും UFS 4.0 സ്റ്റോറേജുമായി ഇണക്കിചേര്‍ത്ത സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക.മള്‍ട്ടി ടാസ്‌കിങ്, എഐ സവിശേഷതകള്‍ എന്നിവയാകാം ഫോണിന്റെ മറ്റു പ്രത്യേകതകള്‍. ദീര്‍ഘനേരം ഉപയോഗകിക്കുന്നതിനായി 80W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററി ഫോണില്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com