ജലദോഷ സമയത്ത് മാത്രമല്ല, പനിക്കൂർക്ക കൊണ്ട് കിടിലൻ ഒരു റെസിപ്പി നോക്കിയാലോ?

കർണാടകയിൽ ദൊഡ്ഡു പത്രേ എന്നാണ് നമ്മുടെ പനിക്കൂർക്കയെ വിളിക്കുന്നത്.
panikoorkka
panikoorkkaPinterest
Updated on: 
1 min read

പനിക്കൂർക്ക പൊതുവെ ഒരു ഔഷധസസ്യമായാണ് കാണാറ്. പനിക്കും ജലദോഷത്തിനും പനിക്കൂർക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആവികൊള്ളുന്നതും നല്ലതാണ്. എന്നാൽ പനിക്കൂർക്ക ഔഷധമായി മാത്രമല്ല, മനസ്സുവെച്ചാൽ നല്ല അടിപൊളി പലഹാരമാക്കാനും സാധിക്കും.

panikoorkka
ചേന അരിയുമ്പോൾ കൈകളിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? ഒഴിവാക്കാൻ ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ

കർണാടകയിൽ ദൊഡ്ഡു പത്രേ എന്നാണ് നമ്മുടെ പനിക്കൂർക്കയെ വിളിക്കുന്നത്. ഇല വിഭവങ്ങള്‍ ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്താറുള്ള കാര്‍ണാടകയിലുള്ള ആളുകള്‍ പനിക്കൂര്‍ക്കയെയും രുചികരമായ വിഭവമാക്കി. പനിക്കൂർക്ക വെച്ച് കർണാടക സ്റ്റൈലിൽ ഒരു ബജ്ജി ഉണ്ടാക്കാം.

panikoorkka
ബ്രെഡ് എങ്ങനെ സൂക്ഷിക്കണം? അറിയാം ശരിയായ രീതി

ആവശ്യമായ സാധനങ്ങള്‍

  • പനിക്കൂര്‍ക്കയില- ആവശ്യത്തിന്

  • കടലമാവ് -1/4 കപ്പ്

  • അരിപ്പൊടി -1 ടേബിള്‍ സ്പൂണ്‍

  • ഇഞ്ചി, വെളുത്തുള്ളി -ചതച്ചത്

  • ജീരകപ്പൊടി -ഒരു നുള്ള്

  • കായം -ഒരു നുള്ള്

  • ഉപ്പ് -ആവശ്യത്തിന്

  • വെള്ളം -ആവശ്യത്തിന്

  • മുളകുപൊടി -ഒരു ടീസ്പൂണ്‍

  • വെളിച്ചെണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

കടലമാവ്, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, ഒരു നുള്ള് ജീരകപ്പൊടി, കായം, ഒരു ടീ സ്പൂണ്‍ മുളകുപൊടി എന്നിവ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുറച്ചു നേരം മാറ്റി വെക്കാം.

കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്ക ഇല മാറ്റിവെച്ചിരിക്കുന്ന മാവില്‍ മുക്കി, ചൂടായ എണ്ണയില്‍ വറുത്തെടുക്കാം. രുചികരമായി പനിക്കൂര്‍ക്ക ബജി തെയ്യാര്‍.

panikoorkka
പുട്ട് കട്ടിയാകാതെ സോഫ്റ്റായി കിട്ടാൻ, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
panikoorkka
10 മിനിറ്റിൽ ഈന്തപ്പഴം കൊണ്ട് അച്ചാർ ഇടാം, റെസിപ്പി
panikoorkka
ബിസ്ക്കറ്റും പലഹാരങ്ങളും മാറ്റി, സ്നാക്ക് ആയി അടുക്കളയിൽ എപ്പോഴും ഇവ കരുതാം
Summary

Healthy snack, how to make panikkorkka bajji

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER