

മൊത്തത്തിൽ ഒന്ന് ഉഷാറാവാൻ ഒരു കട്ടൻ ചായ ബെസ്റ്റാ. എന്നാൽ കട്ടൻ മോശമായാൽ ഉള്ള മൂഡും പോകും. വെറുതെ വെള്ളം തിളപ്പിച്ച് ചായപ്പൊടിയും പഞ്ചസാരയും ഇട്ടാൽ പോരെ എന്ന് തോന്നാമെങ്കിലും, നല്ല കട്ടൻ ചായ ഉണ്ടാക്കുന്ന രീതിക്ക് ചെറിയ വ്യാത്യാസമുണ്ട്.
ചേരുവകളൊക്കെ പഴത് തന്നെ- വെള്ളം, ചായപ്പൊടി, പഞ്ചസാര എന്നാൽ ചായപ്പൊടിക്ക് പകരം വെള്ളത്തിലേക്ക് ആദ്യം പഞ്ചസാര ചേർത്തു കൊടുക്കാം. അതായത്, വെള്ളം തിളപ്പിക്കുന്ന സമയം അൽപ്പം പഞ്ചസാര കൂടി ചേർത്ത് തിളപ്പിക്കുക. ശേഷം അതിലേക്ക് ഇഷ്ടമാണെങ്കിൽ ഒരു ചെറിയ കഷ്ണം കറുവപ്പട്ടയോ ഏലയ്ക്കയോ ചേർക്കാം.
ഇത് ചായയ്ക്ക് നല്ലൊരു മണവും രുചിയുമൊക്കെ നൽകും. ശേഷം ചായപ്പൊടി ഇടാം. ചായപ്പൊടി ഇട്ട് ഒരുപാട് തിളപ്പിക്കരുത്. ഒന്ന് കളർ മാറുമ്പോഴേ അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കാം. രണ്ട് മിനിറ്റിൽ തേയില ഇറങ്ങി നല്ല കിടിൻ കട്ടൻ ചായ റെഡി ആക്കും. ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് പതിയെ ആസ്വദിക്കാം. ഇത് മൂഡ് നന്നാക്കാനും ശരീരത്തിന് ഉന്മേഷം കിട്ടാനും സഹായിക്കും.
കറുവപ്പട്ടയും ഏലക്കയും: ചായയ്ക്ക് നല്ല സുഗന്ധവും രുചിയും നൽകും
ഇഞ്ചിയും നാരങ്ങയും: ദഹനത്തിനും ഉന്മേഷത്തിനും നല്ലത്.
പുതിന: ചായയിൽ പുതിന ചേർക്കുന്നത് ഉന്മേഷം കിട്ടാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു സമയം ഒന്നോ രണ്ടോ ചേരുവകൾ മാത്രമേ പരീക്ഷിക്കാവൂ.
അമിതമായി പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
തേൻ ചേർക്കുന്നുണ്ടെങ്കിൽ ചായ ചെറുതായി തണുത്ത ശേഷം ചേർക്കാം.
കട്ടൻ ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഉറക്കപ്രശ്നം ഉള്ളവർ വൈകുന്നേരവും രാത്രിയും ചായ അമിതമായി കുടിക്കുന്നത് ഒഴിവാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates