വെണ്ടയ്ക്ക അരിയുമ്പോൾ കൈയിലും കത്തിയിലും കട്ടിങ് ബോർഡിലും വഴുവഴുപ്പ്? അടുക്കളയിൽ പരീക്ഷിക്കാം ഈ ടിപ്പുകൾ

ചെറിയ ചില ട്രിക്കുകൾ ഉപയോ​ഗിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതേ ഉള്ളൂ.
ladiesfinger chopping tips
ladiesfinger chopping tipsPinterest
Updated on: 
2 min read

വെണ്ടയ്ക്ക തോരനും മെഴുക്കുപുരട്ടിയുമൊക്കെ ഇഷ്ടമാണെങ്കിലും അവ അരിയുമ്പോഴുള്ള വഴുവഴുപ്പ് പലർക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. വെണ്ടയ്ക്കയിൽ കാണുന്ന പശ പോലുള്ള ദ്രാവകമാണ് ഇതിന് കാരണം. ഇത് അരിയുമ്പോൾ കൈകളിലും കത്തിയിലും കട്ടിങ് ബോർഡിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കും. എന്നാൽ ചെറിയ ചില ട്രിക്കുകൾ ഉപയോ​ഗിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതേ ഉള്ളൂ.

ladiesfinger chopping tips
ചേന അരിയുമ്പോൾ കൈകളിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? ഒഴിവാക്കാൻ ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ

വെണ്ടയ്ക്ക നന്നായി ഉണക്കിയെടുക്കാം

വെണ്ടയ്ക്ക കഴുകിയ ഉടൻ അരിയുന്നത് ഒഴിവാക്കുക. കഴുകിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് വെള്ളം തുടച്ചുമാറ്റുക. വെള്ളത്തിൻ്റെ അംശം പൂർണമായി മാറിയശേഷം മാത്രം അരിയുക. ഈർപ്പം കുറയുന്നത് വഴുവഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കും.

മൂർച്ചയുള്ള കത്തി ഉപയോഗിക്കാം

മൂർച്ചയില്ലാത്ത കത്തി ഉപയോഗിക്കുന്നതിന് പകരം, നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് വെണ്ടയ്ക്ക ഒറ്റയടിക്ക് മുറിക്കാൻ ശ്രമിക്കുക.

ladiesfinger chopping tips
വീട്ടിലുണ്ടാക്കുന്ന ബിരിയാണിയെ കൂടുതൽ രുചികരമാക്കാൻ 10 ടിപ്സ്

കത്തിയിൽ അൽപം എണ്ണ പുരട്ടാം

വെണ്ടയ്ക്ക അരിയുന്നതിന് മുമ്പ് കത്തിയുടെ ബ്ലേഡിൽ അൽപം പാചകയെണ്ണ പുരട്ടാം. ഇത് പശ കത്തിയിൽ പറ്റിപ്പിടിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. എന്നാൽ അമിതമായി എണ്ണ ഉപയോഗിക്കരുത്.

കൈകളിൽ അൽപം എണ്ണ പുരട്ടാം

വെണ്ടയ്ക്ക അരിയുന്നതിന് മുമ്പ് കൈകളിൽ അൽപം വെളിച്ചെണ്ണയോ പാചകയെണ്ണയോ പുരട്ടുന്നത് പശ നേരിട്ട് കൈകളിൽ പറ്റിപ്പിടിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. അരിഞ്ഞുകഴിഞ്ഞാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാം.

വെണ്ടയ്ക്ക അരിയുന്നതിന് മുമ്പ് ഫ്രിഡ്ജിൽ വെക്കാം

വെണ്ടയ്ക്ക കുറച്ചുനേരം ഫ്രിഡ്ജിൽ വെച്ചശേഷം അരിയുന്നതും പരീക്ഷിക്കാവുന്നതാണ്. തണുത്ത വെണ്ടയ്ക്ക കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും. എന്നാൽ അരിയുന്നതിന് മുമ്പ് അതിലെ ഈർപ്പം തുടച്ചുമാറ്റാൻ ശ്രദ്ധിക്കണം.

അരിഞ്ഞ ഉടൻ പാചകം ചെയ്യാം

വെണ്ടയ്ക്ക അരിഞ്ഞുവെച്ച് ഏറെ നേരം സൂക്ഷിക്കുമ്പോൾ പശ കൂടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അരിഞ്ഞ ഉടൻ പാചകം ചെയ്യുന്നതാണ് നല്ലത്. വഴുവഴുപ്പ് കുറയ്ക്കാൻ വെണ്ടയ്ക്ക ചെറിയ തീയിൽ ഏറെനേരം മൂടിവെച്ച് വേവിക്കുന്നതും ഒഴിവാക്കാം.

കത്തിയും കട്ടിങ് ബോർഡും ഉടൻ കഴുകാം

വെണ്ടയ്ക്ക അരിഞ്ഞുകഴിഞ്ഞാൽ കത്തിയിലും കട്ടിങ് ബോർഡിലും പശ ഉണങ്ങിപ്പിടിക്കാതിരിക്കാൻ ഉടൻ കഴുകുക. പാത്രം കഴുകുന്ന സോപ്പോ ഡിഷ് വാഷോ ഉപയോഗിച്ച് ചെറുചൂടുവെള്ളത്തിൽ കഴുകുന്നത് പശ നീക്കം ചെയ്യാൻ സഹായിക്കും.

പാചകം ചെയ്യുമ്പോൾ വെണ്ടയ്ക്കയിലെ വഴുവഴുപ്പ് കുറയ്ക്കാൻ വെണ്ടയ്ക്ക മൂടിവച്ച് വേവിക്കാതിരിക്കുക. കൂടാതെ ചട്ടിയിൽ എണ്ണ ചൂടാക്കിയശേഷം വെണ്ടയ്ക്ക ചേർത്ത് ഇടത്തരം തീയിൽ വഴറ്റുക. വെള്ളം ചേർക്കാതെ വഴറ്റുന്നത് പശയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. രുചിക്കനുസരിച്ച് അൽപം നാരങ്ങ നീര് ചേർക്കുന്നതും വെണ്ടയ്ക്കയിലെ വഴുവഴുപ്പ് മാറ്റാൻ സഹായിക്കും.

ladiesfinger chopping tips
പുട്ട് കട്ടിയാകാതെ സോഫ്റ്റായി കിട്ടാൻ, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ladiesfinger chopping tips
മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി കളയണോ? റോസ്റ്റ് ആക്കാനും വറുക്കാനും ബെസ്റ്റ്
ladiesfinger chopping tips
ക്രിസ്മസ് വൈൻ തയ്യാറാക്കാൻ വൈകിയോ? ക്ലാസിക് മുതൽ ഇൻസ്റ്റന്റ് വരെ, എപ്പോൾ തുടങ്ങണം, എങ്ങനെ തയ്യാറാക്കാം?
Summary

How to Remove Stickiness from Lady's Finger? 7 Easy Kitchen Tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER