

ശൈത്യകാലം തുടങ്ങുമ്പോൾ നമ്മുടെ ഭക്ഷണക്രമത്തിലും വ്യത്യാസങ്ങൾ വന്നുതുടങ്ങും. സ്മൂത്തിയും തണുത്ത ജ്യൂസുമൊക്കെ മാറ്റി ഹോട്ട് ചോക്ലേറ്റും മസാല ചായയുമൊക്കെ ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞിട്ടുണ്ടാവും. തണുപ്പുകാലത്ത് ആസ്വദിക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്ക് ആണ് ബദാം മിൽക്ക്.
രുചിയിൽ മാത്രമല്ല, നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയ ബദാം മിൽക്ക് ആരോഗ്യഗുണത്തിലും കേമനാണ്. ക്ഷീണം മാറാനും ഊർജസ്വലരാകാനും മികച്ചതാണ്. ജലദോഷം, പനി എന്നിവയടക്കം നിരവധി സീസണല്‍ രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും ബദാമില്‍ അടങ്ങിയിട്ടുണ്ട്.
നിരവധി അവശ്യ പോഷകങ്ങള്‍ ശരീരത്തിന് നല്‍കി ആസ്ഥികളുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്ന സൂപ്പര്‍ ഫുഡാണ് പാൽ. ബദാം മില്‍ക്കില്‍ ശര്‍ക്കരയും അടങ്ങിയിട്ടുണ്ട്. ഇത് അയണും മിനറല്‍സും പ്രദാനം ചെയ്യുന്നതിനാല്‍ ഊര്‍ജ്ജം നേടാനും സമ്മര്‍ദ്ദം അകറ്റാനും സഹായിക്കും. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ചേരുവകള്‍
ഒരു ഗ്ലാസ് പാല്
കുങ്കുമപ്പൂവിന്റെ രണ്ട് നാര്
10 ബദാം പൊടിച്ചത്.
ശര്‍ക്കര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിച്ച് കുങ്കുമപ്പൂവ് ചേര്‍ക്കുക. പൊടിച്ച ബദാം ചേര്‍ത്ത് കുറച്ചുനേരം തിളപ്പിക്കുക. തീ കുറച്ചതിന് ശേഷം ശര്‍ക്കര ചേര്‍ക്കാം. എല്ലാം നന്നായി ചേര്‍ത്തിളക്കി ചെറുചൂടോടെ കുടിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates