കാച്ചിയ മോരിൽ ഉപ്പ് എപ്പോൾ ചേർക്കണം? മോര് തിളപ്പിക്കരുതെന്ന് പറയുന്നതിൻ്റെ കാരണം...

മോര് കാച്ചുമ്പോൾ എപ്പോൾ ഉപ്പ് ഇടണമെന്നത് പലർക്കും സംശയമുള്ള കാര്യമാണ്.
Kerala style Moru Curry
Kerala style Moru CurryPinterest
Updated on: 
2 min read

മോര് കാച്ചാൻ എളുപ്പമാണ്, ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയുമൊക്കെ ചേർത്തുണ്ടാക്കുന്ന കാച്ചിയ മോരിന് പ്രത്യേക രുചിയാണ്. എന്നാൽ ഉപ്പിടുമ്പോഴേക്കും മോര് പിരിഞ്ഞുപോകും. മോര് കാച്ചുമ്പോൾ എപ്പോൾ ഉപ്പ് ഇടണമെന്നത് പലർക്കും സംശയമുള്ള കാര്യമാണ്.

Kerala style Moru Curry
പുഴുങ്ങിയ മുട്ട കൂടുതൽ രുചികരമാക്കാൻ കറിവേപ്പിലപ്പൊടി, റെസിപ്പി ഇതാ

കാച്ചിയ മോരിൽ ഉപ്പ് എപ്പോൾ ചേർക്കണം?

സാധാരണ എല്ലാ കറികളിലും ഉപ്പ് നേരത്തെ ചേർക്കുമെങ്കിൽ മോരിൽ ഉപ്പ് അവസാന ഘട്ടത്തിലാണ് ചേർക്കാറ്. അതായത്, മോര് അടുപ്പിൽ നിന്നെടുത്ത്, ചൂടൊന്ന് കുറഞ്ഞ ശേഷം ഉപ്പ് ചേർക്കുന്നതാണ് നല്ലത്. മോരിന് സ്വാഭാവികമായും നേരിയ അസിഡിക് സ്വഭാവമുണ്ട്.

Kerala style Moru Curry
നല്ല കട്ടൻ ചായ തിളപ്പിക്കാൻ അറിയാമോ? രുചി കൂട്ടാൻ ഒരു ടിപ്പുണ്ട്

ഉപ്പും ചൂടും കൂടുമ്പോൾ അയോണുകളുടെ അളവ് വർധിക്കുകയും പ്രോട്ടീനുകളുടെ സ്ഥിരതയെ ബാധിക്കുകയും ചെയ്യാം. ഇത് പ്രോട്ടീനുകൾ കട്ടപിടിച്ച് വെള്ളം വേർപെടാൻ സാധ്യതയുണ്ട്. ഉപ്പ് ചേർക്കുന്നതുകൊണ്ടു മാത്രം എല്ലാ സാഹചര്യത്തിലും മോര് പിരിയണമെന്നില്ല. പുളിപ്പ്, താപനില, ചൂടാക്കുന്ന രീതി, മോര് തയ്യാറാക്കിയ രീതി എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു.

മോര് തിളപ്പിക്കരുത്

മോര് കാച്ചുമ്പോൾ തിളച്ചുപോകരുതെന്ന് അമ്മമാർ മുന്നറിയിപ്പ് തരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? തിളച്ചാൽ മോര് പിരിഞ്ഞു പോകും. മോര് അമിതമായി ചൂടാക്കുമ്പോൾ അതിലെ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം സംഭവിക്കുകയും അവ പരസ്പരം ചേർന്ന് കട്ടകളായി മാറുകയും ചെയ്യും. അതുകൊണ്ട് മോര് ചൂടാക്കുക മാത്രമേ ചെയ്യാവൂ.

കാച്ചിയ മോര് തയ്യാറാക്കുന്ന വിധം

ആവശ്യമായ ചേരുവകൾ

- പുളിയില്ലാത്തതോ നേരിയ പുളിയുള്ളതോ ആയ തൈര് – 1 കപ്പ്

- വെള്ളം – ആവശ്യത്തിന്

- ചെറിയ ഉള്ളി – 3 എണ്ണം

- ഇഞ്ചി – ഒരു ചെറിയ കഷണം

- വെളുത്തുള്ളി- അ‍ഞ്ചോ ആറോ അല്ലി

- പച്ചമുളക് – 2 എണ്ണം

- കറിവേപ്പില – 2 തണ്ട്

- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

- ഉലുവ – ഒരു നുള്ള്

- കടുക് – അര ടീസ്പൂൺ

- ഉണക്കമുളക് – 2 എണ്ണം

- വെളിച്ചെണ്ണ – 1 ടീസ്പൂൺ

- ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ആദ്യം തൈര് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഉടച്ച് മോര് രൂപത്തിലാക്കുക. കട്ടകളില്ലാതെ കലക്കിയെടുക്കാം.

  • ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

  • ഉലുവ, ഉണക്കമുളക്, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

  • ഉള്ളി ചെറുതായി വഴന്നു കഴിഞ്ഞാൽ മഞ്ഞൾപ്പൊടിയും രണ്ട് നുള്ള് മുളകുപൊടിയും ചേർത്ത് ഇളക്കുക.

  • തയ്യാറാക്കിയ മോര് ഇതിലേക്ക് ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കുക.

  • മോര് ചൂടായി ആവി ഉയരാൻ തുടങ്ങുമ്പോൾ തീ അണയ്ക്കുക.

  • ചൂട് അൽപം കുറഞ്ഞശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.

Kerala style Moru Curry
ബാക്കി വന്ന ദോശമാവ് കൊണ്ട് നല്ല മൊരിഞ്ഞ ഉണ്ണിയപ്പം ഉണ്ടാക്കാം
Kerala style Moru Curry
നാല് തരം പച്ചക്കറികൾ ചേർത്ത് രൺബീറിന്റെ സ്പെഷ്യൽ ഹെൽത്ത് ഡ്രിങ്ക്, പക്ഷെ 'ലോ പ്രഷർ' ഉള്ളവർ സൂക്ഷിക്കണം, റെസിപ്പി
Kerala style Moru Curry
ദോശമാവ് പുളിക്കാത്തത് എന്തുകൊണ്ട്? ഈ അബദ്ധങ്ങൾ ഒഴിവാക്കാം
Summary

When Should You Add Salt to Moru Curry?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER