Apple Event 2026: ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍, ഐഫോണ്‍ പ്രേമികള്‍ക്ക് എന്തെല്ലാം പ്രതീക്ഷിക്കാം?; ലോഞ്ച് ഇന്ന് രാത്രി, തത്സമയം എങ്ങനെ കാണാം?

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ ലോഞ്ച് ഇന്ന്
Apple Event 2026
Apple Event 2026source: Apple
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ ലോഞ്ച് ഇന്ന്. കമ്പനി തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ ഈ ഇവന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നി മോഡലുകളും ഈ ചടങ്ങില്‍ ആപ്പിള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ആപ്പിള്‍ ഐഫോണ്‍ 18 അടുത്തവര്‍ഷമേ എത്തുകയുള്ളൂ എന്നാണ് സൂചന. ടിം കുക്ക് പടിയിറങ്ങിയതിന് ശേഷം ജോണ്‍ ടേര്‍ണസ് പുതിയ സിഇഒ ആയി ചുമതലയേറ്റ ശേഷമുള്ള ആപ്പിളിന്റെ ആദ്യത്തെ പ്രധാന ഉല്‍പ്പന്ന ലോഞ്ച് കൂടിയാണിത്.

ആപ്പിള്‍ ഇവന്റ് 2026, തത്സമയം എങ്ങനെ കാണാം?

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30നാണ് പരിപാടി ആരംഭിക്കുന്നത്. ആപ്പിളിന്റെ ഔദ്യോഗിക ഇവന്റ്‌സ് വെബ്‌സൈറ്റിലും യൂട്യൂബിലും പുതിയ ഐഫോണ്‍ ലോഞ്ചിന്റെ തത്സമയം കാണാന്‍ സാധിക്കുന്ന തരത്തിലാണ് ആപ്പിള്‍ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഫോള്‍ഡബിള്‍ ഫോണ്‍ രംഗത്തേയ്ക്ക് ആപ്പിള്‍ കടക്കുന്നു എന്നതാണ് ഈ ഇവന്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഐഫോള്‍ അള്‍ട്രാ എന്ന പേരിലായിരിക്കും പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ എന്നാണ് കരുതുന്നത്. ഏകദേശം രണ്ടുലക്ഷത്തോളം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതായത് നിലവിലെ ഐഫോണ്‍ മോഡലുകളെ അപേക്ഷിച്ച് വളരെ ചെലവേറിയതാകും. ലോഞ്ച് ഇവന്റില്‍ കമ്പനി പുതിയ ഫോണുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തും.

ഐഫോണ്‍ 18 പ്രോ സീരീസ്

ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് മോഡലുകള്‍ ഈ ചടങ്ങില്‍ ആപ്പിള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 18 അടുത്തവര്‍ഷമേ എത്തുകയുള്ളൂ

പ്രതീക്ഷിക്കുന്ന മറ്റു ഉല്‍പ്പന്നങ്ങള്‍

അപ്‌ഡേറ്റ് ചെയ്ത ഹോംപോഡ്, കാമറയോട് കൂടിയ എയര്‍പോഡുകള്‍, പുതിയ ആപ്പിള്‍ വാച്ച് മോഡലുകള്‍ എന്നിവയും ആപ്പിള്‍ ഇവന്റില്‍ അവതരിപ്പിച്ചേക്കാം.

Apple Event 2026
7200 എംഎഎച്ച് ബാറ്ററി, 30,000 രൂപയിൽ താഴെ വില, 32 എംപി ഫ്രണ്ട് കാമറ; ഐക്യൂഒഒയുടെ പുതിയ ഫോൺ വിപണിയില്‍
Apple Event 2026
7200 എംഎഎച്ച് കരുത്തുറ്റ ബാറ്ററി, ഡ്യുവല്‍ കാമറ; വിവോ വൈ31ടി വിപണിയില്‍
Summary

Apple Foldable iPhone Launch Today: Time In India, Live Stream 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com