7200 എംഎഎച്ച് ബാറ്ററി, 30,000 രൂപയിൽ താഴെ വില, 32 എംപി ഫ്രണ്ട് കാമറ; ഐക്യൂഒഒയുടെ പുതിയ ഫോൺ വിപണിയില്‍

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ ഇസഡ്11 സീരീസ് വിപുലീകരിച്ച് ഇസഡ്11എക്‌സ്എ ഫൈവ് ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
iQOO Z11xa with 7,200 mAh battery launched
iQOO Z11xa source: iQOO
Edited By:
Updated on
1 min read

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ ഇസഡ്11 സീരീസ് വിപുലീകരിച്ച് ഇസഡ്11എക്‌സ്എ ഫൈവ് ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കരുത്തുറ്റ 7200 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആമസോണിലും കമ്പനിയുട ഇ- സ്റ്റോറുകളിലും സെപ്റ്റംബര്‍ 14 മുതല്‍ പുതിയ ഫോണ്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും.

എഫ്എച്ച്ഡി പ്ലസ് റെസല്യൂഷനും 120hz റിഫ്രഷ് റേറ്റും 1200 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുമുള്ള 6.76 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. മീഡിയാടെക് ഡൈമന്‍സിറ്റി 7400 ടര്‍ബോ ചിപ്പ്‌സെറ്റ് ആണ് ഇതിന് കരുത്തുപകുന്നത്. എട്ട് ജിബി റാും 128 ജിബി സ്റ്റോറേജുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറിജിന്‍ഒഎസ് 6.0ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

കാമറ വിഭാഗത്തില്‍ ഡ്യുവല്‍ കാമറ സെറ്റപ്പ് ആണ് ഒരുക്കിയിരിക്കുന്നത്. 50 എംപി മെയിന്‍ കാമറയും രണ്ട് എംപി സെന്‍സറുമാണ് പിന്നില്‍ ക്രമീകരിച്ചിരിക്കുന്നത്. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 32എംപി മുന്‍കാമറയാണ് മറ്റൊരു പ്രത്യേകത. നാലുവര്‍ഷം വരെ സെക്യൂരിറ്റ് അപ്‌ഡേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈറ്റന്‍ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീന്‍ എന്നി കളര്‍ ഓപ്ഷനുകളുമായാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 28,999 രൂപയാണ് വില വരുന്നത്. 7200 എംഎഎച്ച് ബാറ്ററി 44w ഫാസ്റ്റ് ചാര്‍ജിങ്ങിനെ സപ്പോര്‍ട്ട് ചെയ്യും.

iQOO Z11xa with 7,200 mAh battery launched
7200 എംഎഎച്ച് കരുത്തുറ്റ ബാറ്ററി, ഡ്യുവല്‍ കാമറ; വിവോ വൈ31ടി വിപണിയില്‍
iQOO Z11xa with 7,200 mAh battery launched
ബോള്‍ട്ടും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്; രണ്ട് ബജറ്റ് ഫോണുകള്‍ വില്‍പ്പനയ്ക്ക്, അറിയാം ഫീച്ചറുകള്‍
Summary

iQOO Z11xa with 7,200 mAh battery launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com