ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍, പിക്‌സല്‍ 10എ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആയ പിക്‌സല്‍ 10എ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍
Google Pixel 10 and10 pro
Google Pixel 10 and10 proSource: Google Store
Updated on
1 min read

മുംബൈ: ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആയ പിക്‌സല്‍ 10എ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ഫോണിന്റെ രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ടീസര്‍ കമ്പനി പുറത്തുവിട്ടു. വിഡിയോയില്‍ ഔദ്യോഗിക വിലയോ സ്പെസിഫിക്കേഷനുകളോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പിക്സല്‍ 10എയുടെ പ്രീ-ഓര്‍ഡറുകള്‍ ഫെബ്രുവരി 18 മുതല്‍ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

പരന്ന അരികുകള്‍, വൃത്താകൃതിയിലുള്ള കോണുകള്‍, വൃത്തിയുള്ളതും ലളിതവുമായ ഫിനിഷ് എന്നിവയോടെ രൂപകല്‍പ്പനയുടെ കാര്യത്തില്‍ പിക്സല്‍ 9എയുമായി വളരെ സാമ്യമുള്ളതാണ്് പിക്സല്‍ 10എ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഗൂഗിള്‍ പിക്സല്‍ 10 സീരീസ് പുറത്തിറക്കിയത്. ആ നിരയില്‍ മൂന്ന് സ്മാര്‍ട്ട്ഫോണുകളും ഒരു ഫോള്‍ഡബിള്‍ ഫോണും ഉള്‍പ്പെടുന്നു. പരമ്പരയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള പുതിയ കൂട്ടിച്ചേര്‍ക്കലായാണ് പിക്സല്‍ 10എ അവതരിപ്പിക്കാന്‍ പോകുന്നത്.

ഗൂഗിള്‍ പിക്സല്‍ 10എ യില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌ക്രീന്‍ 120Hz റിഫ്രഷ് റേറ്റും 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും പിന്തുണയ്ക്കും. ഗൂഗിളിന്റെ ടെന്‍സര്‍ ജി4 ചിപ്സെറ്റും 8 ജിബി വരെ എല്‍പിഡിഡിആര്‍5എക്‌സ് റാമും 256 ജിബി വരെ യുഎഫ്എസ് 3.1 ഇന്റേണല്‍ സ്റ്റോറേജും ഫോണിന്റെ ഫീച്ചറുകളാണ്. കൂടാതെ 23W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,100 എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കുന്നു.

Google Pixel 10 and10 pro
ട്രിപ്പിൾ റിയർ കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് 19ന്

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 48 എംപി പ്രൈമറി കാമറയും 13 എംപി അള്‍ട്രാ-വൈഡ് ലെന്‍സും ഉണ്ടായിരിക്കും. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 13 എംപി കാമറ ഈ ഫോണില്‍ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. പിക്സല്‍ 10എയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ ഏകദേശം 49,999 രൂപ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 69,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

Google Pixel 10 and10 pro
കരുത്തുറ്റ ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ആർ ലോഞ്ച് ഈ മാസം അവസാനം
Summary

Google Pixel 10a India launch soon: Price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com