നിരവധി എഐ ഫീച്ചറുകള്‍, 5,100 mAh ബാറ്ററി, 15000ല്‍ താഴെ വില; ഹോണറിന്റെ പുതിയ ഫോണ്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണര്‍ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി
honor x7c
honor x7cimage credit: honor
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണര്‍ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപുലീകരിക്കുന്നതിനായി എക്‌സ്7സി എന്ന പേരിലാണ് ഹോണര്‍ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസറാണ് ഫോണിന് കരുത്തുപകരുന്നത്. ഫോറസ്റ്റ് ഗ്രീന്‍, മൂണ്‍ലൈറ്റ് വൈറ്റ് എന്നി കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. എഐ അധിഷ്ഠിത പെര്‍ഫോമന്‍സും വിശ്വസനീയമായ ബാറ്ററി ലൈഫുമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.

പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഫോണ്‍ 14,999 രൂപയ്ക്ക് ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചു. 166.9 mm ഉയരവും 76.8 mm വീതിയും 8.24 mm കനവുമാണ് ഫോണിനുള്ളത്. ബാറ്ററി ഉള്‍പ്പെടെ ഉപകരണത്തിന്റെ ഭാരം 193 ഗ്രാം ആണ്. 2412×1080 പിക്സല്‍ റെസല്യൂഷനും 20.1:9 വീക്ഷണാനുപാതവുമുള്ള 6.8 ഇഞ്ച് TFT LCD ഡിസ്പ്ലേയാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8 GB റാമും 256 GB ഇന്റേണല്‍ സ്റ്റോറേജും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ട്.

പിന്‍ കാമറ സജ്ജീകരണത്തില്‍ f/1.8 അപ്പേര്‍ച്ചറുള്ള 50 MP മെയിന്‍ ലെന്‍സും f/2.4 അപ്പേര്‍ച്ചറുള്ള 2 MP ഡെപ്ത് കാമറയും ഉള്‍പ്പെടുന്നു. പിന്‍ കാമറയെ സിംഗിള്‍ LED ഫ്‌ലാഷ് പിന്തുണയ്ക്കുന്നു. കൂടാതെ ഫോട്ടോ, വീഡിയോ, പോര്‍ട്രെയ്റ്റ്, നൈറ്റ്, അപ്പേര്‍ച്ചര്‍, PRO, വാട്ടര്‍മാര്‍ക്ക്, HDR തുടങ്ങിയ ഷൂട്ടിങ് മോഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, ഉപകരണത്തിന് f/2.2 അപ്പേര്‍ച്ചറുള്ള 5 MP കാമറയുണ്ട്. ഇത് 2592×1944 പിക്‌സലുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും 1920×1080 പിക്‌സലുകളില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു.

honor x7c
റെഡ്മി 15 5ജി ഇന്ത്യന്‍ വിപണിയില്‍, വിലയും, ഫീച്ചറുകളും അറിയാം

35 W ഹോണര്‍ സൂപ്പര്‍ചാര്‍ജിനെ പിന്തുണയ്ക്കുന്ന 5,100 mAh ബാറ്ററിയുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഇതിന്റെ വില 14,999 രൂപയാണ് (ഓഫര്‍ വില). ആമസോണ്‍ വഴി ഇത് വാങ്ങാം.

honor x7c
നോ-ബാറ്ററി മോഡ്, വില 49,999 രൂപ മുതല്‍; സാംസങ്ങിന്റെ പുതിയ ടാബ്‌ലെറ്റ് പരിചയപ്പെടാം
Summary

Honor has launched X7c in India, Powered by Qualcomm Snapdragon 4 Gen 2 processor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com