200 എംപി കാമറ, 7600 mah ബാറ്ററി, ചൂടാവുന്നത് ഒഴിവാക്കാന്‍ കൂളിങ് സിസ്റ്റം; ഐക്യൂഒഒ ഇസഡ്11 ടര്‍ബോ വിപണിയില്‍

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, ഇസഡ്11 ടര്‍ബോ പുറത്തിറക്കി
iQoo Z11 Turbo smartphone launched
iQoo Z11 Turbo smartphone launchedSOURCE: X
Updated on
1 min read

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, ഇസഡ്11 ടര്‍ബോ പുറത്തിറക്കി. ആദ്യമായി ചൈനയില്‍ അവതരിപ്പിച്ച് കൊണ്ടാണ് ഇസഡ് സീരീസ് കമ്പനി വിപുലീകരിച്ചത്.

OLED ഫ്‌ലാറ്റ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. ക്വാല്‍കോം ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുന്നത്. 15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഐസ് ഡോം ഡ്യുവല്‍-മെഷ് കൂളിങ് സിസ്റ്റവും ഈ സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. 200MP പ്രധാന കാമറ ഉള്‍ക്കൊള്ളുന്ന കമ്പനിയുടെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിത്. 100W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 7,600 mAh ബാറ്ററിയാണ് ഈ ഫോണിന് പിന്തുണ നല്‍കുന്നത്. നാല് വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്, അതിന്റെ വില 34,960 രൂപ മുതല്‍ ആരംഭിക്കുന്നു.

ഇന്ത്യ അടക്കമുള്ള ആഗോള ലോഞ്ച് വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 1260x2750 പിക്‌സല്‍ റെസല്യൂഷനുള്ള 6.59 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഡിസ്‌പ്ലേ 144Hz വരെ റിഫ്രഷ് റേറ്റും 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ലെവലും വാഗ്ദാനം ചെയ്യുന്നു. 16GB വരെ റാമുമായി ജോടിയാക്കിയ ഒക്ടാ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 Gen 5 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.

iQoo Z11 Turbo smartphone launched
ഇന്ത്യയിലെ ആദ്യത്തെ 10,000mah ബാറ്ററി; റിയല്‍മി പി4 പവര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. കമ്പനിയുടെ സ്വന്തം ഒറിജിന്‍ OS 6 ഉള്ള ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. f/1.88 അപ്പേര്‍ച്ചര്‍, OIS എന്നിവയുള്ള 200MP പ്രൈമറി കാമറയും f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്. മുന്‍വശത്ത് 32MP സെല്‍ഫി ഷൂട്ടറും ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്.ഫോണില്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സജ്ജീകരിച്ചിട്ടുണ്ട്. 11W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7,600 mAh ബാറ്ററിയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു കരുത്ത്.

iQoo Z11 Turbo smartphone launched
50,000 രൂപയ്ക്ക് മുകളില്‍ വില, 6,200mAh ബാറ്ററി; വിവോ എക്‌സ്200ടി ലോഞ്ച് ഈ മാസം അവസാനം
Summary

iQoo Z11 Turbo smartphone launched, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com