നിരവധി എഐ ഫീച്ചറുകള്‍, 50എംപി ട്രിപ്പിള്‍ കാമറ; മോട്ടോറോള എഡ്ജ് 70 പ്രോ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ എഡ്ജ് 70 സീരീസ് വിപുലീകരിച്ച് പുതിയ മോട്ടോറോള എഡ്ജ് 70 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു
Motorola Edge 70 Pro launched in India
Motorola Edge 70 Pro launched in Indiasource: Motorola
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ എഡ്ജ് 70 സീരീസ് വിപുലീകരിച്ച് പുതിയ മോട്ടോറോള എഡ്ജ് 70 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ധാരാളം എഐ ഫീച്ചറുകള്‍, മികച്ച പ്രകടനം, ട്രിപ്പിള്‍ കാമറ സജ്ജീകരണം എന്നിവയുമായാണ് ഈ ഫോണ്‍ എത്തുന്നത്.

144Hz റിഫ്രഷ് റേറ്റ്, HDR10+, 5200 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.8 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ ആണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 8500 എക്‌സ്ട്രീം (MediaTek Dimensity 8500 Extreme) ആണ് ഫോണിന് കരുത്തുപകരുന്നത്. 12GB വരെ LPDDR5X റാമും 256GB UFS 4.1 സ്റ്റോറേജുമാണ് മെമ്മറി വിഭാഗത്തില്‍ വരുന്നത്.

പിന്നില്‍ 50MP ട്രിപ്പിള്‍ കാമറ സിസ്റ്റവും മുന്നില്‍ 50MP സെല്‍ഫി കാമറയും ഉണ്ട്. എല്ലാ കാമറകളിലും 4K 60fps വീഡിയോ റെക്കോര്‍ഡിങ് സാധ്യമാണ്. 6500mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നതാണ് ബാറ്ററി. ആന്‍ഡ്രോയിഡ് 16ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന് 3 വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകളും 5 വര്‍ഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കും.

Motorola Edge 70 Pro launched in India
10,499 രൂപ മുതല്‍, വീണ്ടും ബജറ്റ് ഫോണുമായി റെഡ്മി; എ7 സീരീസ് വിപണിയില്‍

IP68 + IP69 റേറ്റിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം, ഡോള്‍ബി അറ്റ്മോസ് സ്പീക്കറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഗൂഗിള്‍ ജെമിനി ലൈവ് (Gemini Live), ജെമിനി 2.5 ഫ്‌ലാഷ്, മൈക്രോസോഫ്റ്റ് കോപൈലറ്റ് (Copilot), പെര്‍പ്ലെക്‌സിറ്റി (Perplexity) എന്നിവയ്ക്കൊപ്പം മോട്ടോ എഐ (Moto AI) ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യുന്നു. ബേസ് വേരിയന്റിന്് 38,999 രൂപയാണ് വില. ടോപ്പ് എന്‍ഡ് വേരിയന്റിന് ഇതിലും വില കൂടും. 41,999 രൂപയാണ് വില. പാന്റോണ്‍ ലില്ലി വൈറ്റ്, പാന്റോണ്‍ ടീ, പാന്റോണ്‍ ടൈറ്റന്‍ എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഏപ്രില്‍ 29 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, മോട്ടോറോള വെബ്സൈറ്റ്, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഫോണ്‍ വാങ്ങാം.

Motorola Edge 70 Pro launched in India
ലോക്ക് തുറക്കാന്‍ ഫോട്ടോ മതി, ഫോണിലെ ഫെയ്‌സ് ഐഡി പൂര്‍ണമായും സുരക്ഷിതമല്ല; പട്ടികയില്‍ പ്രമുഖ ബ്രാന്‍ഡുകളും
Summary

Motorola Edge 70 Pro launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com