അള്‍ട്രാ-തിന്‍ ഡിസൈന്‍, ഇന്‍- ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; മോട്ടോറോളയുടെ പുതിയ ഫോണ്‍ ഉടന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ മോഡല്‍ ഫോണ്‍ ആയ അള്‍ട്രാ-സ്ലിം എഡ്ജ് 70 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും
Motorola's ultra-thin Edge 70
Motorola's ultra-thin Edge 70image credit: Motorola
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ മോഡല്‍ ഫോണ്‍ ആയ അള്‍ട്രാ-സ്ലിം എഡ്ജ് 70 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇതിനോടകം തന്നെ ആഗോള തലത്തില്‍ ഫോണ്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.

5.99mm മാത്രം വീതിയുള്ള അള്‍ട്രാ-തിന്‍ ഡിസൈന്‍ വിഭാഗത്തിലാണ് ഫോണ്‍ വരിക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്പ്‌സെറ്റ് ആണ് ഫോണിന് കരുത്തു പകരുക. 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും ഉള്ള 6.67 ഇഞ്ച് 1.5K pOLED ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. മെറ്റല്‍ ഫ്രെയിമും ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും സ്മാര്‍ട്ട്ഫോണില്‍ ഉണ്ട്. ഈ ഹാന്‍ഡ്സെറ്റ് 12 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് വാഗ്ദാനം ചെയ്യുന്നത്.

Motorola's ultra-thin Edge 70
8300mAh കരുത്തുറ്റ ബാറ്ററി, 45,000 രൂപ വില; വണ്‍പ്ലസ് 15 ആര്‍ 17ന് ഇന്ത്യന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

കാമറ വിഭാഗത്തില്‍ സ്മാര്‍ട്ട്ഫോണിന്റെ പിന്നില്‍ ഇരട്ട 50 എംപി മെയിന്‍, അള്‍ട്രാ-വൈഡ് സെന്‍സറുകള്‍ ഉണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 50 എംപി കാമറയും ഉള്‍പ്പെടുന്നു. പ്രധാന കാമറ 4K വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നു. 68W വയര്‍ഡ് ചാര്‍ജിങ്ങിനെയും 15W വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്ന 4,800mAh ബാറ്ററിയാണ് ഈ ഫോണില്‍ ഉണ്ടാവുക. ഇന്‍- ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫെയ്‌സ് അണ്‍ലോക്ക് എന്നി സുരക്ഷാ ഫീച്ചറുകളും ഫോണിലുണ്ട്.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ബില്‍റ്റ്-ഇന്‍ എഐ സവിശേഷതകളും ഫോണില്‍ ഉള്‍പ്പെടുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP68, IP69 റേറ്റിങ്ങുകളും ഫോണിനുണ്ട്.

Motorola's ultra-thin Edge 70
6,000 mAh ബാറ്ററി, 12,499 രൂപ മുതല്‍ വില; റെഡ്മി 15സി ഫൈവ് ജി വിപണിയില്‍
Summary

Motorola's ultra-thin Edge 70 to launch in India soon: Expected specs, more

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com