30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ ഫോണ്‍ 3എ പരമ്പരയിലെ ഏറ്റവും പുതിയ മോഡലായ ഫോണ്‍ 3എ ലൈറ്റ് അവതരിപ്പിച്ചു
Nothing Phone 3a Lite
Nothing Phone 3a Liteimage credit: Nothing
Updated on
1 min read

മുംബൈ: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ ഫോണ്‍ 3എ പരമ്പരയിലെ ഏറ്റവും പുതിയ മോഡലായ ഫോണ്‍ 3എ ലൈറ്റ് അവതരിപ്പിച്ചു. കമ്പനിയുടെ മിഡ്- റേഞ്ച് ഉല്‍പ്പന്ന ശ്രേണി വിപുലീകരിച്ചാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിച്ചത്. ഫോണ്‍ 3എ, 3എ പ്രോ എന്നിവയുടെ പിന്‍ഗാമിയാണ് പുതിയ ഫോണ്‍ വരുന്നത്.

ആഗോളതലത്തില്‍ ലോഞ്ച് ചെയ്ത ഈ സ്മാര്‍ട്ട്ഫോണ്‍ നിലവില്‍ ചില യൂറോപ്യന്‍, യുകെ വിപണികളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഈ ഉല്‍പ്പന്നം എന്ന് വിപണിയില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 120 Hz AMOLED ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് 15ന്റെ ഉയര്‍ന്ന സവിശേഷതകള്‍ എന്നി ഫീച്ചറുകളുമായി എത്തുന്ന മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമ്പോള്‍ 30,000 രൂപയ്ക്ക് താഴെയായിരിക്കും വില എന്ന് പ്രതീക്ഷിക്കുന്നു.

Nothing Phone 3a Lite
പുതിയ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, ട്രിപ്പിള്‍ റിയര്‍ കാമറ; വണ്‍ പ്ലസ് 15 നവംബര്‍ 13ന് ഇന്ത്യയില്‍

8 ജിബി റാമും 128 ജിബി വേരിയന്റും ഉള്ള ഫോണ്‍ 3എ ലൈറ്റിന് ഏകദേശം 25,560 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 8 ജിബി റാമും 256 ജിബി വേരിയന്റിന് ഏകദേശം 28,640 രൂപ വില വന്നേക്കാം. സ്മാര്‍ട്ട്‌ഫോണിന് 6.77 ഇഞ്ച് ഫുള്‍ HD+ AMOLED സ്‌ക്രീന്‍ ഉണ്ട്. ഇതിന് 120 Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR10+, 3000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയമുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക.

കാമറ വിഭാഗത്തില്‍ 50MP പ്രൈമറി കാമറ, 8MP അള്‍ട്രാ-വൈഡ് കാമറ, 2MP മാക്രോ ലെന്‍സ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. 16MP സെല്‍ഫി, വീഡിയോ കോള്‍ കാമറയും കാമറ വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. 33W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജുള്ള 5000 mAh ബാറ്ററിയിലാണ് ഇത് പ്രവര്‍ത്തിക്കുക. Essential Space Hub, Essential Key എന്നിവയാണ് എഐ ഫീച്ചറുകള്‍. ഉള്ളടക്കം എളുപ്പത്തില്‍ സൃഷ്ടിക്കാനും സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും ഈ എഐ ഫീച്ചറുകള്‍ സഹായിക്കുന്നു.

Nothing Phone 3a Lite
200 എംപി കാമറ, 7500 എംഎഎച്ച് ബാറ്ററി; ഓപ്പോ ഫൈന്‍ഡ് എക്‌സ് 9 സീരീസ് വിപണിയില്‍, വിശദാംശങ്ങള്‍
Summary

Nothing Phone 3a Lite launched globally: Price, features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com