

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ഉടന്‍ തന്നെ ചൈനയില്‍ അവതരിപ്പിക്കുമെന്ന് സൂചന. എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ വിപണിയില്‍ ഇറക്കുമെന്നതിനെ കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
വണ്‍പ്ലസ് 15 എന്ന പേരില്‍ പുറത്തിറക്കുന്ന പുതിയ ഫോണ്‍ പുതിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായി വിപണിയില്‍ എത്താനാണ് സാധ്യത. കൂടാതെ ട്രിപ്പിള്‍ കാമറ സജ്ജീകരണവും വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയും ഇതില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആഴ്ചകള്‍ക്കുള്ളില്‍ വണ്‍പ്ലസ് 15 ചൈനയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബ്രാന്‍ഡിന്റെ പതിവ് റോള്‍ഔട്ട് പാറ്റേണ്‍ അനുസരിച്ച് ഈ സീരീസ് 2026 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്താനാണ് സാധ്യത.
കാമറ
കാമറയുടെ കാര്യത്തില്‍, വണ്‍പ്ലസ് 15ല്‍ 50എംപി മെയിന്‍ സെന്‍സര്‍, 50എംപി ടെലിഫോട്ടോ ലെന്‍സ്, 50എംപി അള്‍ട്രാ-വൈഡ് ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിസ്‌പ്ലേ
ഫോണില്‍ 6.82 ഇഞ്ച് LTPO AMOLED സ്‌ക്രീന്‍, വളഞ്ഞ അരികുകള്‍, അള്‍ട്രാ-സ്ലിം 1.15mm ബെസലുകള്‍, 165Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 1.5K റെസല്യൂഷന്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബാറ്ററി
സ്മാര്‍ട്ട്ഫോണില്‍ 7,000mAh ബാറ്ററിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 120W റാപ്പിഡ് ചാര്‍ജിങ്ങും മിന്നല്‍ വേഗത്തിലുള്ള ടോപ്പ്-അപ്പുകളും സാധ്യമാക്കുന്ന തരത്തിലായിരിക്കും ബാറ്ററി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വില
ബ്രാന്‍ഡിന്റെ പതിവ് വിലനിര്‍ണ്ണയ രീതികള്‍ അനുസരിച്ച് വണ്‍പ്ലസ് 15 ഫൈവ്ജിക്ക് ഇന്ത്യയില്‍ 70,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
