പുതിയ പ്രോസസര്‍, കരുത്തുറ്റ 7,400mAh ബാറ്ററി, 47000 രൂപ മുതല്‍ വില; വണ്‍പ്ലസ് 15ആര്‍ ഇന്ന് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 15ആര്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
OnePlus 15R
OnePlus 15RSource: OnePlus
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 15ആര്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആമസോണ്‍, വണ്‍പ്ലസ് ഇ- സ്റ്റോര്‍, റീട്ടെയില്‍ ചാനല്‍ പാര്‍ട്ണര്‍മാര്‍, വണ്‍പ്ലസ് സ്റ്റോഴ്സ് എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍ ലഭ്യമാകും.

വണ്‍പ്ലസ് 15ആര്‍ മൂന്ന് കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. ചാര്‍ക്കോള്‍ ബ്ലാക്ക്, മിന്റ് ഗ്രീന്‍, ഇലക്ട്രിക് വയലറ്റ്. 256 ജിബി സ്റ്റോറേജുള്ള 12 ജിബി റാമിലും 512 ജിബി സ്റ്റോറേജുള്ള 12 ജിബി റാമിലും ഫോണ്‍ ലഭ്യമാകും.

ടോപ്പ്-എന്‍ഡ് 512 ജിബി വേരിയന്റിന് 52,000 ന് മുകളിലായിരിക്കാം വില. അടിസ്ഥാന 256 ജിബി മോഡലിന് 47,000നും 49,000 ഇടയില്‍ വിലയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 3,000 അല്ലെങ്കില്‍ 4,000 വരെയുള്ള ബാങ്ക് കിഴിവുകളും വാങ്ങുന്നവര്‍ക്ക് ലഭിച്ചേക്കാം.

ക്വാല്‍കോമിന്റെ ഏറ്റവും പുതിയ 3nm സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്സെറ്റാണ് ഫോണിന് കരുത്തുപകരുക. ആഗോളതലത്തില്‍ ഈ പ്രോസസര്‍ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിതെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. കണക്റ്റിവിറ്റിയും പ്രതികരണശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് ബ്രാന്‍ഡിന്റെ പുതിയ G2 വൈ-ഫൈ ചിപ്പും ടച്ച് റെസ്പോണ്‍സ് ചിപ്പും ഈ ഫോണില്‍ ഉണ്ടാകും. ഹാന്‍ഡ്സെറ്റ് ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസ് 16ല്‍ പ്രവര്‍ത്തിക്കും.

OnePlus 15R
13,999 രൂപ മുതല്‍ വില, കരുത്തുറ്റ 7000 mAh ബാറ്ററി; റിയല്‍മി നര്‍സോ 90 സീരീസ് വിപണിയില്‍

സുഗമമായ ഗെയിമിങ്, സ്‌ക്രോളിങ് അനുഭവം നല്‍കുന്നതിനായി 165Hz വരെ ഉയര്‍ന്ന റിഫ്രഷ്-റേറ്റ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുക. 7,400mAh ബാറ്ററി പായ്ക്കുമായി വരുന്ന ഫോണ്‍ ഈ സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള ഫോണുകളില്‍ ഒന്നായിരിക്കുമെന്നും വണ്‍പ്ലസ് സ്ഥിരീകരിച്ചു.

ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ 50-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണം ഉണ്ടായിരിക്കും. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, ഫോണില്‍ 32-മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ ഉണ്ടായിരിക്കും. വീഡിയോ പ്രേമികള്‍ക്കും കണ്ടന്റ് സ്രഷ്ടാക്കള്‍ക്കും വേണ്ടി, 120fps വരെ 4K വീഡിയോ റെക്കോര്‍ഡിങ്ങിനെ ഫോണ്‍ പിന്തുണയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

OnePlus 15R
ബുക്ക് മാതൃകയില്‍ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍; പരീക്ഷണത്തിന് മോട്ടോറോള
Summary

OnePlus 15R launching in India today: Check expected price, specs, features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com