

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 16 ഒക്ടോബര്‍ 12ന് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കും. കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എക്‌സ്ട്രീം ജെന്‍ 6 ചിപ്‌സെറ്റ് ആണ് ഇതിന്റെ കരുത്ത്. 9000 എംഎഎച്ച് കരുത്തുള്ള ബാറ്ററി 50w വയര്‍ലെസ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. 200എംപി മെയിന്‍ കാമറയും ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഉള്ള ഡിസ്‌പ്ലേയുമാണ് മറ്റു ഫീച്ചറുകള്‍. 185hz റിഫ്രഷ് റേറ്റ് ആണ് ഡിസ്‌പ്ലേയില്‍ പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമേ 50എംപി അള്‍ട്രാവൈഡ്, 50 എംപി ടെലിഫോട്ടോ കാമറകളും ഫോണില്‍ ഉണ്ടായേക്കാം. ഇന്ത്യയില്‍ എന്ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates