20,000 രൂപയില്‍ താഴെ വില, ബജറ്റ് ഫോണുമായി വീണ്ടും വൺപ്ലസ്; ജൂലൈയില്‍ ലോഞ്ച്?

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
OnePlus Nord CE 6
OnePlus Nord CE 6 source: OnePlus
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്‍ സീരീസിന് കീഴില്‍ പുതിയ ബജറ്റ് ഫോണ്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഫ്‌ലാഗ്ഷിപ്പ്, മിഡ്-റേഞ്ച് വിഭാഗങ്ങളില്‍ ഫോണുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രശസ്തരാണ് വണ്‍പ്ലസ്. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് നോര്‍ഡ് CE6 ലൈറ്റിന്റെ പ്രാരംഭ വില 22,999 രൂപയാണ്. എന്നാല്‍, എന്‍ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വില 20,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വണ്‍പ്ലസ് എന്‍ സീരീസ് എന്നത് വ്യത്യസ്ത വിലനിലവാരങ്ങളിലുള്ള ഒന്നിലധികം ഫോണുകള്‍ ഉള്‍പ്പെടുന്ന ഒരു പുതിയ ബജറ്റ് ലൈനപ്പ് ആയിരിക്കും. ഇതിനര്‍ത്ഥം വണ്‍പ്ലസില്‍ നിന്ന് കൂടുതല്‍ താങ്ങാനാവുന്ന വിലയിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ എന്‍ സീരീസിന് കീഴില്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കാം എന്നാണ്. ഇതിലെ ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 20,000 രൂപയില്‍ താഴെയായിരിക്കും വിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും, ഈ സീരീസിലെ എല്ലാ ഫോണുകളും ബജറ്റ് വിഭാഗത്തില്‍ തന്നെയാണോ വരുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

OnePlus Nord CE 6
ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?; ലാഭത്തില്‍ മുന്നിലുള്ള പത്തു കമ്പനികള്‍ പരിചയപ്പെടാം

വരുന്ന ജൂലൈ മാസത്തില്‍ തന്നെ വണ്‍പ്ലസ് ഈ പുതിയ എന്‍ സീരീസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായാണ് വിവരം. നിലവില്‍ 20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമി (Xiaomi), ലാവ (Lava), ഐക്യൂ (iQOO) തുടങ്ങിയ ബ്രാന്‍ഡുകളാണ് മുന്‍പന്തിയില്‍. അതിനാല്‍ മത്സരരംഗത്ത് പിടിച്ചുനില്‍ക്കാന്‍ മികച്ച ഫീച്ചറുകള്‍ വണ്‍പ്ലസിന് നല്‍കേണ്ടി വരും. വണ്‍പ്ലസിന്റെ ഹാര്‍ഡ്വെയറും ഓക്സിജന്‍ ഒഎസ് (OxygenOS) അനുഭവവും കുറഞ്ഞ വിലയില്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ബജറ്റ് ഫോണ്‍ പ്രതീക്ഷ നല്‍കുന്നതാണ്.

OnePlus Nord CE 6
യുപിഐയില്‍ ആളുമാറി പണം അയച്ചോ?; തിരികെ കിട്ടാന്‍ ഇതാ വഴികള്‍
Summary

OnePlus to launch new budget ‘N Series’ smartphones under Rs 20,000 in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com