Oppo Reno 15 Pro
Oppo Reno 15 Pro source: x

പ്രാരംഭ വില 45,999 രൂപ മുതല്‍, നിരവധി ഫീച്ചറുകള്‍; റെനോ 15 സീരീസ് വിപണിയില്‍

ഇന്ത്യയില്‍ പുതുതലമുറ റെനോ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ.
Published on

മുംബൈ: ഇന്ത്യയില്‍ പുതുതലമുറ റെനോ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ. റെനോ 15 സീരീസ് കാമറ കേന്ദ്രീകൃതമാണ്. സീരീസില്‍ റെനോ 15 ഫൈവ് ജി, റെനോ 15 പ്രോ ഫൈവ് ജി, റെനോ 15 പ്രോ മിനി ഫൈവ് ജി എന്നിവ ഉള്‍പ്പെടുന്നു. ശക്തമായ ഫോട്ടോഗ്രാഫിയും നൂതന വിഡിയോ റെക്കോര്‍ഡിങും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

റെനോ 15 സീരീസിന് അലുമിനിയം ഫ്രെയിമുകള്‍ ലഭിക്കും. IP66, IP68, IP69 പൊടി, ജല പ്രതിരോധ റേറ്റിങ്ങുകളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 6.32 ഇഞ്ച് മുതല്‍ 6.78 ഇഞ്ച് വരെ ഡിസ്‌പ്ലേ വലിപ്പങ്ങളില്‍ ഫോണ്‍ ലഭ്യമാകും. പ്രോ മോഡലുകള്‍ക്ക് മീഡിയടെക് ഡൈമെന്‍സിറ്റി 8450 ചിപ്‌സെറ്റ് ആണ് കരുത്തുപകരുക. സ്റ്റാന്‍ഡേര്‍ഡ് റെനോ 15 സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4ല്‍ പ്രവര്‍ത്തിക്കും. ബാറ്ററി ശേഷി 6,500mAh ആണ്. 80W ഫാസ്റ്റ് ചാര്‍ജിങ്ങും ഫോണ്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കാമറയുടെ കാര്യത്തില്‍, റെനോ 15 പ്രോയിലും റെനോ 15 പ്രോ മിനിയിലും 200എംപി പ്രൈമറി കാമറയാണ് ഉള്ളത്. 50MP 3.5x ടെലിഫോട്ടോ പോര്‍ട്രെയ്റ്റ് ലെന്‍സും 100-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ വാഗ്ദാനം ചെയ്യുന്ന 50MP അള്‍ട്രാ-വൈഡ് കാമറയും അടങ്ങുന്നതാണ് കാമറ വിഭാഗം. രണ്ട് പ്രോ മോഡലുകളും 60fps വരെ 4K HDR വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കും.

Oppo Reno 15 Pro
200 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 7,000എംഎഎച്ച് ബാറ്ററി; റിയല്‍മി 16 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

സ്റ്റാന്‍ഡേര്‍ഡ് റെനോ 15 ഫൈവ് ജിയില്‍ 50MP പ്രധാന കാമറ, 50MP ടെലിഫോട്ടോ ലെന്‍സ്, 8MP അള്‍ട്രാ-വൈഡ് സെന്‍സര്‍, AI പവര്‍ഡ് പോര്‍ട്രെയ്റ്റ് ടൂളുകളുള്ള 50MP അള്‍ട്രാ-വൈഡ് ഫ്രണ്ട് കാമറ എന്നിവ ഉള്‍പ്പെടും. ഓഫറുകള്‍ക്ക് ശേഷം റെനോ 15 പ്രോ മിനിയുടെ വില ഏകദേശം 59,999 രൂപയാണ്. അതേസമയം സ്റ്റാന്‍ഡേര്‍ഡ് റെനോ 15 45,999 രൂപയിലാണ് ആരംഭിക്കുന്നത്. റെനോ 15 പ്രോയ്ക്ക് 67,999 രൂപ മുതല്‍ 72,999 രൂപ വരെയാണ് വില.

Oppo Reno 15 Pro
7,000 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ; ഐക്യൂഒഒ 15 അള്‍ട്രാ ലോഞ്ച് അടുത്തമാസം
Summary

oppo Reno 15 Pro Mini, 15 Pro and 15 launched in india

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com