

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഇന്ത്യയില്‍ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. റെനോ 16, റെനോ 16സി എന്നി പേരുകളില്‍ പുതിയ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ആലോചനയിലാണ് കമ്പനി. കമ്പനി ഔദ്യോഗികമായി വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഈ ഫോണുകള്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്.
വലിയ ഡിസ്പ്ലേയും കരുത്തുറ്റ ബാറ്ററിയുമായിട്ടായിരിക്കും ഈ സ്മാര്‍ട്ട്ഫോണുകള്‍ എത്തുക. റെനോ 16ല്‍ സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്സെറ്റും റെനോ 16സില്‍ മീഡിയടെക് ഡൈമന്‍സിറ്റി 7300 എനര്‍ജി ചിപ്പും ഉണ്ടാകുമെന്നാണ് സൂചന.
റെനോ 16ല്‍ 16ജിബി വരെ LPDDR5X റാമും 1 ടിബി വരെയുള്ള UFS 3.1 ഇന്റേണല്‍ സ്റ്റോറേജും പ്രതീക്ഷിക്കുന്നു.6,700mAh വലിയ സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതിലുണ്ടാകുക. 120Hz റിഫ്രഷ് റേറ്റുള്ള 6.32 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ ഇതിലുണ്ടാകും. IP66, IP68, IP69, IP69K എന്നി വാട്ടര്‍/ഡസ്റ്റ് റെസിസ്റ്റന്റ് റേറ്റിംഗുകളോടെയാണ് ഈ ഫോണ്‍ എത്തുന്നത്. പിന്നില്‍ ട്രിപ്പിള്‍ കാമറ സെറ്റപ്പ് ഉണ്ടായിരിക്കും. ഇതില്‍ 200എംപി പ്രൈമറി കാമറ, 50എംപി ടെലിഫോട്ടോ ലെന്‍സ്, 50എംപി അള്‍ട്രാ-വൈഡ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50എംപി കാമറയുമുണ്ടാകും.
റെനോ 16സിയില്‍ 120Hz റിഫ്രഷ് റേറ്റുള്ള 6.57 ഇഞ്ച് ഫുള്‍ HD+ AMOLED പാനല്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന. ഔട്ട്‌ഡോര്‍ ഉപയോഗത്തിനായി 1,400 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സ് ഇതില്‍ പ്രതീക്ഷിക്കാം.
മീഡിയടെക് ഡൈമന്‍സിറ്റി 7300 എനര്‍ജി ചിപ്പും 12GB വരെ LPDDR5X റാമും 256GB വരെ UFS 3.1 സ്റ്റോറേജ് ശേഷിയും ഈ സ്മാര്‍ട്ട്ഫോണിന് ഉണ്ടാകും. 7,000mAh-ന്റെ വമ്പന്‍ ബാറ്ററിയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം. 50എംപി മെയിന്‍ സെന്‍സര്‍, 50എംപി ടെലിഫോട്ടോ ലെന്‍സ്, 8ജിബി അള്‍ട്രാ-വൈഡ് കാമറ എന്നിവ അടങ്ങുന്ന ബാക്ക് കാമറയും 50എംപി സെല്‍ഫി കാമറയും ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്.
റെനോ 16ന് 59,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. റെനോ 16സിക്ക് അല്‍പ്പം വില കുറയും. 49,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates