15000 രൂപയില്‍ താഴെ വില, 7000mAh ബാറ്ററി, 24 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്; പോക്കോയുടെ എം7 പ്ലസ് ലോഞ്ച് ബുധനാഴ്ച

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണ്‍ ആയ എം7 പ്ലസ് ഫൈവ് ജി ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
Poco M7 Plus 5G
Poco M7 Plus 5Gimage credit: Poco
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണ്‍ ആയ എം7 പ്ലസ് ഫൈവ് ജി ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എം7 ഫൈവ് ജി സീരീസില്‍ പുതിയ മോഡല്‍ ആയാണ് ഇത് അവതരിപ്പിക്കുക.

നിലവിലുള്ള പോക്കോ എം7 ഫൈവ് ജി, എം7 പ്രോ ഫൈവ് ജി മോഡലുകള്‍ക്കൊപ്പമാണ് പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ലോഞ്ചിന് മുന്നോടിയായി, പോക്കോ പുതിയ ഫോണിന്റെ നിരവധി ഫീച്ചറുകള്‍ പങ്കുവെച്ചിട്ടുണ്ട്. സിലിക്കണ്‍ കാര്‍ബണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 7,000mAh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 7,000mAh ബാറ്ററി സെഗ്മെന്റിലെ ഏറ്റവും സ്ലിം ഫോണാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വലിയ ബാറ്ററിക്ക് പുറമേ, റിവേഴ്സ് ചാര്‍ജിങ്ങിനെ ഫോണ്‍ പിന്തുണയ്ക്കും. ഈ സവിശേഷത ഉപയോക്താക്കളെ ഈ ഫോണ്‍ ഉപയോഗിച്ച് മറ്റ് സ്മാര്‍ട്ട്ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും.

Poco M7 Plus 5G
റീപോസ്റ്റ് മുതല്‍ മാപ്പ് വരെ; മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

വില ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 15000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വഴിയായിരിക്കും ഇതിന്റെ വില്‍പ്പന. 144Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കാം ഫോണില്‍. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 6s Gen 3 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുക. ഫോണില്‍ 50MP പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8MP ഫ്രണ്ട് ഫേസിങ് കാമറയും പ്രതീക്ഷിക്കുന്നു. ഒറ്റ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ നാവിഗേഷന്‍, 24 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്, 27 മണിക്കൂര്‍ സോഷ്യല്‍ മീഡിയ ഉപയോഗം, 144 മണിക്കൂര്‍ വരെ ഓഫ്ലൈന്‍ മ്യൂസിക് പ്ലേബാക്ക് എന്നി സേവനങ്ങള്‍ക്ക് ഉതകുംവിധമായിരിക്കും പുതിയ ഫോണ്‍.

Poco M7 Plus 5G
ജിഎസ്ഡിപി ഇടിഞ്ഞു, ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വളര്‍ച്ച കേരളത്തില്‍; രണ്ടക്കം കടന്ന് തമിഴ്‌നാട്
Summary

Poco M7 Plus 5G confirmed to launch in India on 13 Aug, set to feature 7,000mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com