

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ തങ്ങളുടെ എം സീരീസ് ശ്രേണി വിപുലീകരിച്ച് പുതിയ ഫോണ്‍ അവതരിപ്പിച്ചു. പോക്കോ എം8 പവര്‍ എന്ന പേരിലുള്ള ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത മികച്ച ബാറ്ററി ലൈഫും വിനോദ കേന്ദ്രീകൃതമായ ഫീച്ചറുകളുമാണ്.
8000 എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഇതിന്റെ കരുത്ത്. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കാന്‍ ഇത് സഹായകമാകും. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോട് കൂടിയ ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 4 പ്രോസസര്‍, ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കി ഷവോമിയുടെ ഹൈപ്പര്‍ഒഎസ് 3ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. എട്ട് ജിബി വരെ റാമും എട്ട് ജിബി അധിക വെര്‍ച്വല്‍ റാമും 128 ജിബി സ്‌റ്റോറേജും ഫോണിന് ഉണ്ട്.
കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണമാണ് ഡിസ്‌പ്ലേയ്ക്ക് ഉള്ളത്. 45w ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ്, 22.5w റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ് എന്നിവയെ ബാറ്ററി സപ്പോര്‍ട്ട് ചെയ്യും. മറ്റു ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനായാണ് റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്. എഐ സവിശേഷതകളുള്ള 50 എംപി ഡ്യുവല്‍ റിയര്‍ കാമറയും സെല്‍ഫികള്‍ക്കായി എട്ട് എംപി ഫ്രണ്ട് കാമറയുമാണ് കാമറ വിഭാഗത്തില്‍ വരുന്നത്. 24,999 രൂപ മുതല്‍ 27,999 രൂപ വരെയാണ് വില. എട്ട് ജിബി റാം മോഡലിനാണ് 27,999 രൂപ വില വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates