Realme 15T 5G launched in India
Realme 15T 5G launched in India IMAGE CREDIT: REALME

കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് ഡിമ്മിങ് സപ്പോര്‍ട്ട്, 25 മണിക്കൂര്‍ യൂട്യൂബ് വിഡിയോ പ്ലേബാക്ക്; റിയല്‍മി 15ടി വിപണിയില്‍, അറിയാം ഫീച്ചറുകള്‍

മീഡിയാടെക് ഡൈമെന്‍സിറ്റി 6400 മാക്സ് ചിപ്സെറ്റാണ് ഫോണിന് കരുത്തു പകരുന്നത്. സില്‍വര്‍ സില്‍ക്ക്, ബ്ലൂ, സൂട്ട് ടൈറ്റാനിയം എന്നി മൂന്ന് നിറങ്ങളില്‍ ഇത് ലഭ്യമാകും.
Published on

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്ഫോണായ റിയല്‍മി 15ടി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ചൈനീസ് കമ്പനിയുടെ ഈ പുതിയ സ്മാര്‍ട്ട്ഫോണിന് 7000എംഎഎച്ച് വലിയ ബാറ്ററിയും ഒട്ടനവധി ഫീച്ചറുകളും ഉണ്ട്.

മീഡിയാടെക് ഡൈമെന്‍സിറ്റി 6400 മാക്സ് ചിപ്സെറ്റാണ് ഫോണിന് കരുത്തു പകരുന്നത്. സില്‍വര്‍ സില്‍ക്ക്, ബ്ലൂ, സൂട്ട് ടൈറ്റാനിയം എന്നി മൂന്ന് നിറങ്ങളില്‍ ഇത് ലഭ്യമാകും. നേരത്തെ ഇന്ത്യയില്‍ പുറത്തിറക്കിയ റിയല്‍മി 15, റിയല്‍മി 15 പ്രോ എന്നിവയുടേതിന് സമാനമായിരിക്കും 15ടി ഫീച്ചറുകള്‍ എന്നാണ് കമ്പനി അറിയിച്ചത്.

ലോഞ്ച് ഓഫറിന്റെ ഭാഗമായി, അടിസ്ഥാന 128 ജിബി സ്റ്റോറേജ് മോഡല്‍ 18,999 രൂപയ്ക്ക് വാങ്ങാം. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡല്‍ 20,999 രൂപയ്ക്കും 12 ജിബി റാം പതിപ്പിന് 22,999 രൂപയ്ക്കും ലഭിക്കും. ഇതില്‍ 2,000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ഓഫറും ഉള്‍പ്പെടുന്നു എന്നത് ഓര്‍മ്മിക്കേണ്ടതാണ്. ആദ്യ വില്‍പ്പന സെപ്റ്റംബര്‍ 6 ന് നടക്കും.

റിയല്‍മി 15ടിയില്‍ 6.57 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 4000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സുമാണ് ഉള്ളത്. ഫോട്ടോഗ്രാഫിക്കായി, പിന്നില്‍ 50എംപി പ്രധാന സെന്‍സറും ഒരു സെക്കന്‍ഡറി കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമാണ് ഉള്ളത്. ശക്തമായ 7000എംഎഎച്ച് ബാറ്ററിയോടൊപ്പം, 10W റിവേഴ്സ് വയര്‍ഡ് ചാര്‍ജിങ്ങും ഫോണിനുണ്ടാകും. ഈ ബാറ്ററി ഉപയോഗിച്ച് 25.3 മണിക്കൂര്‍ യൂട്യൂബ് വിഡിയോ പ്ലേബാക്കും 128 മണിക്കൂറിലധികം മ്യൂസിക് സ്ട്രീമിങ്ങും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Realme 15T 5G launched in India
ഐക്യൂഒഒ 15 ഫൈവ് ജി ലോഞ്ച് അടുത്ത മാസം; അറിയാം വിലയും പ്രധാനപ്പെട്ട ഫീച്ചറുകളും

ഫോണ്‍ 7.79mm കനത്തില്‍ ഒരു സ്ലിം പ്രൊഫൈല്‍ നിലനിര്‍ത്തുന്നു. ഇതിന്റെ ഭാരം 181 ഗ്രാം ആണ്. കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് 2,160Hz PWM ഡിമ്മിങ് സപ്പോര്‍ട്ടും ഇത് വാഗ്ദാനം ചെയ്യുന്നു, ഉപയോക്താക്കള്‍ക്ക് വീടിനകത്തും പുറത്തും മികച്ച കാഴ്ചാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 6.0 ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. ഫോണിന് മൂന്ന് വര്‍ഷത്തെ പ്രധാന ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ പിന്തുണയും റിയല്‍മി വാഗ്ദാനം ചെയ്തിട്ടുണ്ട്. എഐ എഡിറ്റ് ജീനി, എഐ സ്നാപ് മോഡ്, എഐ ലാന്‍ഡ്സ്‌കേപ്പ്, എഐ ബ്യൂട്ടിഫിക്കേഷന്‍, സ്മാര്‍ട്ട് ഇമേജ് മാറ്റിങ് തുടങ്ങിയ നിരവധി എഐ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടും. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിനുണ്ട്.

Realme 15T 5G launched in India
കണ്ടാല്‍ ടിവി പോലെ, മൂന്നായി മടക്കി പോക്കറ്റില്‍ വെയ്ക്കാം; വീണ്ടും ട്രിപ്പിള്‍ ഫോള്‍ഡിങ് ഫോണുമായി വാവേ, സെപ്റ്റംബര്‍ നാലിന് ലോഞ്ച്
Summary

Realme 15T 5G launched in India: Know price, specifications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com