8,000mAh ബാറ്ററി, എഐ ഫോട്ടോഗ്രാഫി ടൂളുകള്‍, 29,999 രൂപ മുതല്‍; റിയല്‍മി 16ടി വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി അവരുടെ റിയല്‍മി 16 സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ പുറത്തിറക്കി
Realme 16T
Realme 16T source: realme
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി അവരുടെ റിയല്‍മി 16 സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ പുറത്തിറക്കി. റിയല്‍മി 16ടി (16T) എന്ന പേരിലാണ് പുതിയ ഫോണ്‍ കമ്പനി അവതരിപ്പിച്ചത്. മികച്ച ബാറ്ററി ബാക്കപ്പ്, സുഗമമായ ഡിസ്പ്ലേ, മികച്ച കാമറ സെറ്റപ്പ് എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫി ടൂളുകളും മികച്ച ഡ്യൂറബിലിറ്റിയും ഇതിലുണ്ട്. 144Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്‌സ് ബ്രൈറ്റ്നസ്സുമുള്ള 6.81 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്സെറ്റ് (MediaTek Dimensity 6300) ആണ് ഇതിന് കരുത്തുപകരുന്നത്. 8GB റാം വരെയുള്ള വേരിയന്റുകളും 256GB ഇന്റേണല്‍ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Realme UI 7.0ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 45W വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജ്ജിംഗ്, റിവേഴ്‌സ് വയേര്‍ഡ് ചാര്‍ജ്ജിംഗ്, ബൈപാസ് ചാര്‍ജ്ജിംഗ് എന്നിവ പിന്തുണയ്ക്കുന്ന 8,000mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണമേകുന്ന IP68, IP69 റേറ്റിംഗുകള്‍ ഇതിനുണ്ട്.

Realme 16T
കരുത്തുറ്റ ബാറ്ററി, മികച്ച ദൃശ്യാനുഭവം; ഓപ്പോയുടെ രണ്ടു ഫോണുകള്‍ വിപണിയില്‍, ഫീച്ചറുകള്‍

50MP സോണി IMX852 പ്രൈമറി റിയര്‍ കാമറയും 1080p വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന 16MP സെല്‍ഫി കാമറയും ഇതിനുണ്ട്. ഇതിനൊപ്പം എഐ പോര്‍ട്രെയ്റ്റ് ഗ്ലോ, എഐ ഇന്‍സ്റ്റന്റ് ക്ലിപ്പ് തുടങ്ങിയ എഐ കാമറ ടൂളുകളും ലഭ്യമാണ്. 29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, സ്റ്റാര്‍ലൈറ്റ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് റെഡ് എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

Realme 16T
13,999 രൂപ മുതല്‍ വില; രണ്ട് ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള, വിശദാംശങ്ങള്‍
Summary

Realme 16T with 8,000 mAh battery launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com