10,000 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ; റെഡ്മി നോട്ട് 17 പ്രോയും പ്രോ മാക്സും നാളെ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മി തങ്ങളുടെ നോട്ട് 17 സീരീസ് വിപുലീകരിച്ച് പുതിയ രണ്ട് ഫോണുകള്‍ കൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
Redmi Note 17 5G
Redmi Note 17 5Gsource: Redmi
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മി തങ്ങളുടെ നോട്ട് 17 സീരീസ് വിപുലീകരിച്ച് പുതിയ രണ്ട് ഫോണുകള്‍ കൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നോട്ട് 17 പ്രോ, നോട്ട് 17 പ്രോ മാക്‌സ് എന്നി മോഡലുകള്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ ഫോണുകളുടെ പ്രത്യേകതകള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 40,000 രൂപ മുതല്‍ 47,999 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

സൂചനകള്‍ അനുസരിച്ച് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറും ഡ്യുവല്‍ കാമറ സജ്ജീകരണവുമായാണ് ഫോണുകള്‍ വിപണിയിലെത്തുക. 120hz റിഫ്രഷ് റേറ്റും 3500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.83 ഇഞ്ച് 1.5കെ അമോലെഡ് പാനല്‍, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്്ടസ് 2 സംരക്ഷണം എന്നിവ ഉള്‍പ്പെടുന്ന ഡിസ്‌പ്ലേയാണ് നോട്ട് 17 പ്രോയുടെ പ്രധാന പ്രത്യേകത. 128 ജിബി വരെ റാമും 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഷവോമിയുടെ ഹൈപ്പര്‍ഒഎസ് 3ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 67w ഫാസ്റ്റ് ചാര്‍ജിങും 22.8w വരെ റിവേഴ്‌സ് ചാര്‍ജിങ് സപ്പോര്‍ട്ടുമുള്ള 8,340 എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു ഫീച്ചര്‍. 50 എംപി പ്രൈമറി സെന്‍സറും എട്ട് എംപി അള്‍ട്രാ വൈഡ് ലെന്‍സും അടങ്ങുന്ന പിന്‍ കാമറ സജ്ജീകരണമാണ് ഫോണ്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യത. മുന്‍വശത്ത് 16 എംപി സെല്‍ഫി കാമറയ്ക്കുള്ള സാധ്യതയുമുണ്ട്.

നോട്ട് 17 പ്രോ മാക്‌സ്

120hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആണ് ഫോണിലുള്ളത്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണം ഡിസ്‌പ്ലേയ്ക്ക് ഉണ്ടാവുമെന്ന് കരുതുന്നു. 100w ഹൈപ്പര്‍ചാര്‍ജ് സപ്പോര്‍ട്ടോടു കൂടിയ 10,000 എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററി ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5 ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തു പകരുന്നത്. 12 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിലുള്ളത്. ഷവോമി ഹൈപ്പര്‍ഒഎസ് 3ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കാമറ വിഭാഗത്തില്‍ 50എംപി മെയ്ന്‍ കാമറയും 8 എംപി സെക്കന്‍ഡറി കാമറയും സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 32 എംപി ഫ്രണ്ട് കാമറയുമാണ് ഉള്ളത്.

Redmi Note 17 5G
65,000 രൂപ വരെ വര്‍ധന, പുതിയ ലോഞ്ചിന് പിന്നാലെ പഴയ ഐഫോണുകളുടെ വില കുത്തനെ കൂട്ടി; പട്ടിക ഇങ്ങനെ
Redmi Note 17 5G
20,000 രൂപയില്‍ താഴെ വില, 7000 എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോണ്‍ ലോഞ്ച് ബുധനാഴ്ച
Summary

Redmi Note 17 Pro Max and Redmi 17 Pro India launch tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com