GALAXY A55
GALAXY A55ഫയൽ

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ട്രിപ്പിള്‍ റിയര്‍ കാമറ; സാംസങ് ഗാലക്‌സ് എ57 ഉടന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഉടന്‍ വിപണിയില്‍
Published on

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഉടന്‍ വിപണിയില്‍. ഗാലക്‌സി എ സീരീസില്‍ ഗാലക്‌സി എ57 ആണ് കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഫോണില്‍ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് ഫുള്‍ HD+ AMOLED പാനല്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്കും ഈ ഫോണില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാംസങ്ങിന്റെ Exynos 1680 പ്രോസസറില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫോണ്‍ 8GB അല്ലെങ്കില്‍ 12GB റാമും 256GB വരെ ഇന്റേണല്‍ സ്റ്റോറേജ് വാഗ്ദാനം ചെയ്‌തേക്കും.

ഒപ്റ്റിക്സിന്റെ കാര്യത്തില്‍, ഒപ്റ്റിക്കല്‍ സ്റ്റെബിലൈസേഷനോടുകൂടിയ 50MP പ്രധാന കാമറ, 12MP അള്‍ട്രാവൈഡ് കാമറ, 5MP മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ സജ്ജീകരണത്തോടെ വിപണിയില്‍ എത്താനാണ് സാധ്യത. മുന്‍വശത്ത്, മികച്ച സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 12MP കാമറ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

 GALAXY A55
10,000mAh കരുത്തുറ്റ ബാറ്ററി, ഒറ്റ ചാര്‍ജില്‍ 32.5 മണിക്കൂര്‍ വീഡിയോ സ്ട്രീമിങ്; റിയല്‍മി പി4 പവര്‍ ലോഞ്ച് ജനുവരി 29ന്

5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഈ ഫോണില്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഏകദേശം 6.9mm മാത്രം വീതിയുള്ള സ്ലിം ഫോണ്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഏകദേശം 182 ഗ്രാം ഭാരമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ UI 8.5 ല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ് ഇതുവരെ വില സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഗാലക്സി എ57 മിഡ്-റേഞ്ച് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റോറേജ് ഓപ്ഷനുകള്‍ അനുസരിച്ച് അടിസ്ഥാന വേരിയന്റിന് ഇന്ത്യയില്‍ 30,000 മുതല്‍ 35,000 രൂപ വരെ വില വരാം.

 GALAXY A55
കരുത്തുറ്റ 7,600 എംഎഎച്ച് ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒയുടെ പുതിയ ഫോണ്‍ വരുന്നു, ഫീച്ചറുകള്‍
Summary

samsung Galaxy A57 to launch soon: Check specs, launch timeline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com