7200എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വിവോ വി80 ഫോണ്‍ ഉടന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ വി സീരീസ് ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു
Vivo V80
Vivo V80source: X
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ വി സീരീസ് ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. വി80 എന്ന പേരില്‍ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഒക്ടോബര്‍ ആദ്യം പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

144hz റിഫ്രഷ് റേറ്റും 6000 നിറ്റ്‌സ് വരെ ഉയര്‍ന്ന തിളക്കവുമുള്ള 6.59 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്‌സെറ്റ് ആണ് ഫോണിന് കരുത്തുപകരുന്നത്. 90w ചാര്‍ജിങ്ങ് പിന്തുണയോട് കൂടിയ 7200എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ZEISS ബ്രാന്‍ഡഡ് ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ് ആണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.

കാമറ വിഭാഗത്തില്‍ 50 എംപി പ്രൈമറി സെന്‍സറും, എട്ട് എംപി അള്‍ട്രാ വൈഡ് കാമറയും 50 എംപി ടെലിഫോട്ടോ ലെന്‍സും ക്രമീകരിച്ചിരിക്കുന്നു. 3x ഒപ്റ്റിക്കല്‍ സൂമാണ് ടെലിഫോട്ടോ ലെന്‍സിലുള്ളത്. ഓട്ടോഫോക്കസ് ഉള്ള 50എംപി സെല്‍ഫി കാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയില്‍ 55,000നും 60,000നും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.

Vivo V80
7000 എംഎഎച്ച് ബാറ്ററി, 20,000 രൂപ വില; വണ്‍പ്ലസ് എന്‍6 ലൈറ്റ് ഉടന്‍ വിപണിയില്‍
Vivo V80
പുതിയ കാമറ ഡിസൈന്‍, ലേസര്‍ ഹോളാഗ്രാഫിക് ഇമേജിങ് ഫിനിഷ്, 8500 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ 16 ലോഞ്ച് നാളെ
Summary

Vivo V80 leaks: India launch timeline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com