99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ എക്‌സ്300 സീരീസ് നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ വിപണിയില്‍ അവതരിപ്പിച്ചേക്കും
Vivo X300 series
Vivo X300 series vivo chinese website
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ എക്‌സ്300 സീരീസ് നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ വിപണിയില്‍ അവതരിപ്പിച്ചേക്കും. എക്‌സ്300 സീരീസിന് കീഴില്‍ എക്‌സ്300, എക്‌സ്300 പ്രോ എന്നി മോഡലുകളാണ് ഉണ്ടാവുക. ലോഞ്ച് തീയതി സംബന്ധിച്ച് കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല.

വിവോ എക്‌സ് 300 പ്രോ സ്‌പെസിഫിക്കേഷനുകള്‍:

വിവോ എക്‌സ് 300 പ്രോയില്‍ 2800×1260 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ഫ്‌ലാറ്റ് ഒഎല്‍ഇഡി ബിഒഇ ക്യു 10 + ഡിസ്‌പ്ലേ, 8 ടി എല്‍ടിപിഒ (1-120 ഹെര്‍ട്‌സ്) അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

എല്‍പിഡിഡിആര്‍ 5 എക്‌സ് റാമും ക്വാഡ്-ചാനല്‍ യുഎഫ്എസ് 4.1 സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 9500 ചിപ്സെറ്റ് ആണ് ഫോണിന് കരുത്തുപകരുക. പെട്ടെന്ന് ചൂടാവാതിരിക്കാന്‍ ഇതിന് ഐസ് പള്‍സ് ഫ്‌ലൂയിഡ് വിസി കൂളിങ് സിസ്റ്റവും ഇതിന് ലഭിച്ചേക്കാം. 90W വയര്‍ഡ്, 40W വയര്‍ലെസ് ചാര്‍ജിങ്ങിന് പിന്തുണയുള്ള 6,510mAh ബാറ്ററിയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക.

Vivo X300 series
വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

കാമറയെക്കുറിച്ച് പറയുകയാണെങ്കില്‍, സ്മാര്‍ട്ട്ഫോണിന് 50എംപി സോണി LYT-828 (OIS) മെയിന്‍ സെന്‍സര്‍, 50എംപി സാംസങ് S5KJN1 അള്‍ട്രാ-വൈഡ്, 200എംപി സാംസങ് HPB പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവ ലഭിച്ചേക്കാം. മുന്‍ കാമറ ഓട്ടോഫോക്കസുള്ള 50എംപി സാംസങ് S5KJN1 സെന്‍സറായിരിക്കുമെന്ന് സൂചനയുണ്ട്.

സോഫ്റ്റ്വെയര്‍ ഭാഗത്ത് ഒറിജിന്‍ഒഎസ് 6 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 16, അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സ്പീക്കറുകള്‍, എക്‌സ്-ആക്‌സിസ് ലീനിയര്‍ മോട്ടോര്‍ (751440), മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കായി യൂണിവേഴ്‌സല്‍ സിഗ്‌നല്‍ ആംപ്ലിഫിക്കേഷന്‍ സിസ്റ്റം 3.0 (1+4 ചിപ്പ് ഡിസൈന്‍) തുടങ്ങിയ സവിശേഷതകള്‍ക്കൊപ്പം ഫോണ്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇതിന് ഏകദേശം 99,999 രൂപ വില വരുമെന്ന് പറയപ്പെടുന്നു. വൈല്‍ഡര്‍നെസ് ബ്രൗണ്‍, ഫ്രീ ബ്ലൂ, സിമ്പിള്‍ വൈറ്റ്, പ്യുവര്‍ ബ്ലാക്ക് എന്നിവയുള്‍പ്പെടെ വ്യത്യസ്ത നിറങ്ങളില്‍ ഇത് പുറത്തിറങ്ങിയേക്കാം.

Vivo X300 series
ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍
Summary

Vivo X300 Pro India launch soon: Check expected specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com