50 മെഗാപിക്‌സല്‍ സെല്‍ഫി കാമറ, 6,510mAh ബാറ്ററി; വിവോ എക്‌സ് 300 സീരീസ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ചൈനയില്‍ പുതിയ സീരീസ് പുറത്തിറക്കി
Vivo X300 series launched
Vivo X300 series launchedvivo chinese website
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ചൈനയില്‍ പുതിയ സീരീസ് പുറത്തിറക്കി. വിവോ എക്‌സ് 300 സീരീസില്‍ ബേസ് മോഡലായ വിവോ എക്‌സ് 300 ഉം വിവോ എക്‌സ് 300 പ്രോയുമാണ് ഉള്‍പ്പെടുന്നത്.

മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡൈമെന്‍സിറ്റി 9500 SoC ആണ് ഈ ഹാന്‍ഡ്സെറ്റുകള്‍ക്ക് കരുത്ത് പകരുന്നത്. കൂടാതെ ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് 6 ഉം ഇവയില്‍ ലഭ്യമാണ്. സീസ്-എന്‍ജിനിയറിങ് ചെയ്ത കാമറകളും വി 3 + ഇമേജ് പ്രോസസ്സിംഗ് ചിപ്പുകളുമാണ് മറ്റൊരു പ്രത്യേകത.

Vivo X300 series launched
സ്വര്‍ണ്ണ ഫ്രെയിം, മൂന്നായി മടക്കാം, രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഫോണ്‍; 'സാംസങ് W26'

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 200 മെഗാപിക്‌സല്‍ സാംസങ് എച്ച്പിബി പ്രൈമറി റിയര്‍ സെന്‍സറും പ്രോ വേരിയന്റില്‍ 50 മെഗാപിക്‌സല്‍ സോണി എല്‍വൈടി -828 മെയിന്‍ സെന്‍സറുമുണ്ട്. അതേസമയം, മുന്‍വശത്ത്, രണ്ട് ഹാന്‍ഡ്സെറ്റുകളിലും 50 മെഗാപിക്‌സല്‍ സെല്‍ഫി കാമറകളുമുണ്ട്. വിവോ എക്‌സ് 300 ഉം വിവോ എക്‌സ് 300 പ്രോയും BOE Q10 + OLED 1.5K LTPO പാനലുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. പ്രോ വേരിയന്റിന് വലിയ ഡിസ്പ്ലേയുണ്ട്. 6,040mAh ബാറ്ററിയിലാണ് ബേസ് മോഡല്‍ പ്രവര്‍ത്തിക്കുന്നത്. പ്രോ വേരിയന്റില്‍ 6,510mAh ബാറ്ററിയാണ് ഉള്ളത്.

Vivo X300 series launched
വില 12,499 രൂപ മുതല്‍, ബ്ലര്‍-ഫ്രീ ഫോട്ടോ, 50 എംപി കാമറ; സാംസങ്ങിന്റെ പുതിയ ബജറ്റ് ഫോണ്‍ വിപണിയില്‍
Summary

Vivo X300 Pro Launched With MediaTek Dimensity 9500 SoC Alongside Vivo X300

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com