കാമറ പ്രേമിയാണോ?, വിവോയുടെ എക്‌സ്300 സീരീസ് വിപണിയില്‍; 75,000 രൂപ മുതല്‍ വില, അറിയാം ഫീച്ചറുകള്‍
മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ എക്സ്300 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി. സീസ് അധിഷ്ഠിത ഒപ്റ്റിക്‌സും മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 9500 ചിപ്സെറ്റുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍. കാമറ പ്രേമികളെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍ ഇറക്കിയതെന്ന് കമ്പനി അവകാശപ്പെടുന്നു. എക്‌സ്300 സീരീസിന് കീഴില്‍ എക്‌സ്300, എക്‌സ്300 പ്രോ എന്നി മോഡലുകളാണ് ഉള്ളത്.
വിവോ എക്‌സ്300 12 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 75,999 രൂപയാണ് വില. 12 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 81,999 രൂപയും 16 ജിബി റാം/512 ജിബി മോഡലിന് 85,999 രൂപയുമാണ് വില. അതേസമയം, എക്‌സ്300 പ്രോയുടെ 16 ജിബി റാം/512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,09,999 രൂപ വില വരും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ചില ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഫോണിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 10 മുതല്‍ വില്‍പ്പനയ്ക്കെത്തും.
എക്‌സ്300ല്‍ HDR10+ പിന്തുണയും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 6.31 ഇഞ്ച് 1.5K LTPO AMOLED ഡിസ്പ്ലേയുണ്ട്. രണ്ട് ഫോണുകളിലും ആര്‍മര്‍ ഗ്ലാസ് സംരക്ഷണവും വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി IP68, IP69 റേറ്റിങ്ങുകളുമുണ്ട്. അതായത് വെള്ളത്തില്‍ വീണാലും 30 മിനിറ്റ് നേരം വരെ സംരക്ഷണം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള പുതിയ OriginOS 6ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷത്തെ OS അപ്ഡേറ്റുകളും ഏഴ് വര്‍ഷത്തെ സുരക്ഷാ പാച്ചുകളും വിവോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡൈമെന്‍സിറ്റി 9500 പ്രോസസറിന് പുറമേ, കാമറ ഉപയോഗിച്ച് 4K HDR പോര്‍ട്രെയ്റ്റ് വീഡിയോകള്‍ എടുക്കുന്നതിനായി എക്‌സ്300 V3+ ചിപ്പും ക്രമീകരിച്ചിട്ടുണ്ട്.
ഒപ്റ്റിക്സിന്റെ കാര്യത്തില്‍, X300ല്‍ OIS ഉള്ള 200 MP സാംസങ് HPB സെന്‍സര്‍, 50 MP അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 50 MP സോണി LYT602 ടെലിഫോട്ടോ ലെന്‍സ് എന്നിവയുമുണ്ട്.
എക്സ്300 പ്രോയില്‍ 120 Hz റിഫ്രഷ് റേറ്റും 4,500 nits പീക്ക് ബ്രൈറ്റ്നസും (ഹൈ ബ്രൈറ്റ്നസ് മോഡില്‍ 2,000 nits) ഉള്ള 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയുണ്ട്. ഒപ്റ്റിക്സിന്റെ കാര്യത്തില്‍, എക്‌സ്300 പ്രോയില്‍ OIS ഉള്ള 50 MP സോണി LYT 828 സെന്‍സര്‍, 50 MP സാംസങ് JN1 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 3.5x ഒപ്റ്റിക്കല്‍ സൂം ഉള്ള 200 MP 3.5x ടെലിഫോട്ടോ ലെന്‍സ് എന്നിവയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 50 എംപി സാംസങ് ജെഎന്‍1 ഷൂട്ടര്‍ ഉണ്ട്.
Vivo X300, X300 Pro launched in India, price starts at 75,999: Display, camera details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

