ഇനി മിണ്ടിയും പറഞ്ഞും ഇരിക്കാം; ഇന്ത്യയിൽ ആമസോൺ അലക്സ പ്ലസ് ഇന്ത്യയിലേക്കും

ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് അനിവാര്യമായ മാറ്റങ്ങൾ വരുത്തിയാവും അലക്സ പ്ലസ് ഇന്ത്യയിലുടനീളം അവതരിപ്പിക്കുക.
Why Amazon is testing Hindi Alexa+ before its India launch
ai imagegoogle gemini
Edited By:
Updated on
1 min read

ന്യുഡൽഹി: ഇന്ത്യയിൽ ആമസോൺ അലക്സ പ്ലസ് പരീക്ഷണം തുടങ്ങി. കമ്പനിയുടെ ജനറേറ്റീവ് എഐ അസിസ്റ്റന്റിന്റെ ഹിന്ദി ഭാഷാ പതിപ്പ് പരീക്ഷിക്കുന്നതിനുള്ള റിക്വസ്റ്റുകൾ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങി. ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമിൽ സൈൻ അപ്പ് ചെയ്യാൻ നിർദേശിച്ചുള്ള ഇമെയിൽ സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത്. ഈ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് അനിവാര്യമായ മാറ്റങ്ങൾ വരുത്തിയാവും അലക്സ പ്ലസ് ഇന്ത്യയിലുടനീളം അവതരിപ്പിക്കുക.

ബീറ്റാ വേർഷൻ ആയതിനാൽ ബഗ്ഗുകൾ ഉണ്ടാവുമെന്നും തെറ്റായ വിവരങ്ങൾ നൽകാനും പ്രാദേശിക വാക്പ്രയോഗങ്ങൾ തെറ്റായി ഉച്ചരിക്കാനും സാധ്യതയുണ്ടെന്നും സന്ദേശത്തിൽ കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് ഇന്ത്യയിൽ നടത്തുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രാജ്യവ്യാപകമായ റിലീസ് എന്ന് പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

2017-ലാണ് അലക്സ ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷയിലുള്ള സേവനം എത്തിച്ചത്. പിന്നീട് 2019-ൽ ഹിന്ദി ഭാഷയും അവതരിപ്പിച്ചു. ജനറേറ്റീവ് നിർമിത ബുദ്ധിയുടെ പിന്തുണയോടെ കൂടുതൽ പ്രാദേശിക ഭാഷകൾ അലക്സ പ്ലസിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.ഹിന്ദി ഭാഷ സംസാരിക്കുന്നവർക്ക് നിർമിത ബുദ്ധി വോയ്സ് അസിസ്റ്റന്റിനോട് സ്വാഭാവികമായ ശൈലിയിൽ സംസാരിക്കാനാകുമെന്നതാണ് ആമസോൺ പ്ലസിന്റെ സവിശേഷത.

മറ്റ് കമ്പനികളും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ നിർമിത ബുദ്ധി അസിസ്റ്റന്റ് സേവനം ലഭ്യമാക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഹിന്ദിയും ഇംഗ്ലീഷും സംയോജിപ്പിക്കുന്ന കോഡ്-മിക്സഡ് സംഭാഷണങ്ങൾ ഉൾപ്പെടെ, പ്രാദേശിക ഭാഷകളിലൂടെയും സ്വാഭാവിക സംഭാഷണ രീതികളിലൂടെയും നിർമിത ബുദ്ധി അസിസ്റ്റന്റുമാരെ കൂടുതൽ സ്വീകാര്യമാക്കുന്നതിനുള്ള വഴികൾ പല സാങ്കേതിക കമ്പനികളും അന്വേഷിച്ചുവരികയാണ്. അലക്‌സ+ നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. എന്നിരുന്നാലും, ബീറ്റ പ്രോഗ്രാം സൂചിപ്പിക്കുന്നത് ആമസോൺ ഇന്ത്യയിൽ അപ്‌ഗ്രേഡ് ചെയ്ത അസിസ്റ്റന്റിനെ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണെന്നാണ്. കമ്പനി ആദ്യം 2017 ൽ ഇംഗ്ലീഷ് പിന്തുണയോടെ ഇന്ത്യയിൽ അലക്‌സ പുറത്തിറക്കി, പിന്നീട് 2019 ൽ ഹിന്ദി പിന്തുണയും അവതരിപ്പിച്ചിരുന്നു. 2025 ഫെബ്രുവരിയിലാണ് ആമസോൺ തങ്ങളുടെ വോയ്‌സ് അസിസ്റ്റന്റിന്റെ കൂടുതൽ സംഭാഷണാത്മകവും നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്നതുമായ പതിപ്പായ Alexa+ പ്രഖ്യാപിച്ചത്.

Summary

Why Amazon is testing Hindi Alexa+ before its India launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com