120 hz വിആര്‍ആര്‍ ഡിസ്‌പ്ലേ, 50 എംപി കാമറ; പുതിയ പോക്കോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി പുതിയ പോക്കോ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി.
Poco X8s
Poco X8ssource: Xiaomi
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി പുതിയ പോക്കോ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. 120hz വിആര്‍ആര്‍ അമോലെഡ് ഡിസ്പ്ല, 6330 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളോട് കൂടിയാണ് പോക്കോ എക്‌സ്8എസ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്.

പോക്കോ എക്‌സ്8 സീരീസ് കമ്പനി നേരത്തെ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് പോക്കോ എക്‌സ്8, പോക്കോ എക്‌സ്8 പവര്‍, എക്‌സ്8 പ്രോ, എക്‌സ്8 പ്രോ മാക്‌സ് എന്നിവയാണ് ഉള്‍പ്പെടുന്നത്. പുതിയ പോക്കോ എക്‌സ്8എസിന് സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്‌സെറ്റ് ആണ് കരുത്തു നല്‍കുന്നത്. 12 ജിബി റാമാണ് ഇതിന് ഉള്ളത്. 512 ജിബി സ്‌റ്റോറേജ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഫോണ്‍ പെട്ടെന്ന് ചൂടാവുന്നത് ഒഴിവാക്കാന്‍ 4,497 mm² vapour chamber ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 100w വയേര്‍ഡ് ചാര്‍ജിങ് സപ്പോര്‍ട്ട് ആണ് ബാറ്ററിക്ക് ഉള്ളത്. 120 hz വേരിയബിള്‍ റിഫ്രഷ് റേറ്റ്, 3500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്്, 50 എംപി പ്രൈമറി കാമറ, 50 എംപി ടെലിഫോട്ടോ, 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍, 20 എംപി ഫ്രണ്ട് കാമറ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

Poco X8s
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ
Poco X8s
സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍; അറിയാം 45,000 രൂപയില്‍ താഴെയുള്ള മൂന്ന് ഫോണുകള്‍, വിശദാംശങ്ങള്‍
Summary

Xiaomi launches new Poco smartphone globally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com