ഈ വർഷത്തെ പരിപാടിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായ ഓപ്പറേഷൻ സിന്ദൂരിൽ സേന നടത്തിയ പ്രവർത്തനങ്ങളുടെ പങ്കിനെ കേന്ദ്രികരിച്ചായിരുന്നു. ANI
ഇന്ത്യൻ വ്യോമസേനാ ദിനം എല്ലാ വർഷവും ഒക്ടോബർ 8 നാണ് ആഘോഷിക്കുന്നത്. ANI
1932 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമ സേന സ്ഥാപിതമായത്. 1933 ഏപ്രിൽ ഒന്നിന് ഇതിന്റെ പ്രവർത്തങ്ങളും തുടങ്ങി. ANI
നാല് വെസ്റ്റ്ലാൻഡ് വാപിറ്റി ബൈപ്ലെയിനുകളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരുമുള്ള ആദ്യത്തെ ഓപ്പറേഷൻ സ്‌ക്വാഡ്രൺ അന്ന് സ്ഥാപിതമായി.ANI
തുടക്കത്തിൽ റോയൽ വ്യോമസേനയുടെ ഒരു സഹായക വിഭാഗമായിരുന്നു ഇത്. രണ്ടാം ലോക മഹായുദ്ധം ആയപ്പോഴേക്കും റോയൽ ഇന്ത്യൻ വ്യോമസേന( ആർഐഎഎഫ്) എന്ന പേരിൽ ഒരു നിർണായക പങ്കു വഹിച്ചിരുന്നു.ANI
Subscribe to our Newsletter to stay connected with the world around you