സാഹിത്യകാരനായ നാഗവള്ളി ആർ.എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി 1949 ഏപ്രിൽ 16 നു ആലപ്പുഴയിലെ രാമങ്കരിയിലായിരുന്നു എൻ.എസ്. വേണുഗോപാൽ എന്ന വേണു നാഗവള്ളിയുടെ ജനനം.
Facebook
1978ൽ ഉൾക്കടലിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെത്തുന്നത്. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി.
Facebook
പ്രണയത്തിന്റെയും വിരഹത്തിന്റെയും നിരാശയുടെയും വിഷാദത്തിന്റെയും നിസ്സഹായതയുടെയും പുരുഷഭാവമായാണ് വേണു നാഗവള്ളിയെന്ന നടനെ ആളുകൾ ഓർക്കുകFacebook
വേണു നാഗവള്ളി എന്ന നടനേക്കാൾ വേണു നാഗവള്ളി എന്ന സംവിധായകനാണ് മലയാള സിനിമയുടെ ചരിത്രത്തിൽ കൂടുതൽ അടയാളപ്പെട്ടിട്ടുള്ളത്
Facebook
സുഖമോ ദേവി, ‘സർവകലാശാല’, ‘അയിത്തം’, ‘ലാൽ സലാം’, ‘ഏയ് ഓട്ടോ’, ‘കിഴക്കുണരും പക്ഷി’, ‘കളിപ്പാട്ടം’, ‘അഗ്നിദേവൻ’ എന്നിങ്ങനെ കലാമൂല്യവും, വിപണിസാധ്യതകളും സമാസമം ചേർന്ന നിരവധി സിനിമകൾ അദ്ദേഹം മലയാളികൾക്ക് നൽകി
Facebook
മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ‘കിലുക്കം’ വേണുവിന്റെ തിരക്കഥയിലാണൊരുങ്ങിയത്
Facebook
Subscribe to our Newsletter to stay connected with the world around you