സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു.70 വയസായിരുന്നു.
Instagram
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. Instagram
എണ്‍പതുകളുകളിലും തൊണ്ണൂറുകളിലും മലയാളത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകനായിരുന്നു.
Facebook
1985ല്‍ ജനകീയകോടതി എന്ന സിനിമയിലൂടെയാണ് എസ്.പി. വെങ്കടേഷ് സ്വതന്ത്രസംഗീതസംവിധായകനായി മലയാള സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.
Instagram
രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെയാണ് എസ്. പി. വെങ്കടേഷിന്റെ പേര് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്.
Instagram
പിന്നീട് പുറത്തിറങ്ങിയ പല ഹിറ്റ് സിനിമകള്‍ക്കും പശ്ചാത്തലസംഗീതവും ഗാനങ്ങളുമൊരുക്കി സൂപ്പര്‍ഹിറ്റ് സംഗീതസംവിധായകന്‍ എന്ന പേരും എസ്.പി. വെങ്കടേഷ് സ്വന്തമാക്കി.
Instagram
1993 ല്‍ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എസ്. പി. വെങ്കടേഷിന് ലഭിച്ചു.
Instagram
Subscribe to our Newsletter to stay connected with the world around you