രാഷ്ട്രപതി സന്നിധാനത്തെത്തി പതിനെട്ടാം പടി കയറുന്നു.
രാഷ്ട്രപതി പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് പിന്നില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനും ഉണ്ടായിരുന്നു.
രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടിക്കെട്ടേന്തിയാണ് മല കയറിയത്.
പമ്പയിലെത്തിയ രാഷ്ട്രപതി അവിടെ നിന്നും കെട്ടുനിറച്ചാണ് ശബരിമല കയറിയത്.
അർച്ചനയും നെയ്യഭിഷേക വഴിപാടും രാഷ്ട്രപതി നടത്തി.
രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ്. നായർ, പിഎസ്ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രാം എന്നിവരാണ് ഇരുമുടി കെട്ടേന്തി മല ചവിട്ടിയത്.
രാഷ്ട്രപതി ദ്രൗപതി മുർമു സന്നിധാനത്ത്
ദര്‍ശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ മൂന്നുമണി വരെ വിശ്രമിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you