ദിവസവും സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സിന്റെയും ഫോട്ടോഗ്രാഫർമാരുടെയുമെല്ലാം ഒഴുക്കാണ് എൽഎൻജി ടെർമിനിലിന് എതിർവശം സ്ഥിതി ചെയ്യുന്ന ഈ മനോഹര പ്രദേശത്തേക്ക്.ടിപി സൂരജ്, എക്സ്പ്രസ്
ഒറ്റനോട്ടത്തിൽ ഇവിടം കണ്ടാൽ നമ്മൾ രാജസ്ഥാനിലോ മറ്റോ എത്തിയോ എന്ന് തോന്നിപ്പോകും. കണ്ണെത്താ ദൂരത്തോളം ഭൂമി വരണ്ടുണങ്ങി കിടക്കുകയാണ്.ടിപി സൂരജ്, എക്സ്പ്രസ്
വരണ്ടു കിടക്കുകയാണല്ലോ എന്ന് കരുതി ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിക്കാമെന്ന് കരുതണ്ട. ഇവിടം ഒരു ചതുപ്പ് നിലം കൂടിയാണ്. അതിനാൽ തന്നെ സന്ദർശകർ ജാഗ്രത പുലർത്തിയില്ലെങ്കിൽ ചതുപ്പിൽ താഴാനുള്ള സാധ്യത കൂടുതലാണ്. ടിപി സൂരജ്, എക്സ്പ്രസ്
ഒരുകാലത്ത് ഈ പ്രദേശം കണ്ടൽക്കാടുകളാൽ സമ്പന്നമായിരുന്നു.ടിപി സൂരജ്, എക്സ്പ്രസ്
400 ഏക്കറോളം കണ്ടൽക്കാടുകൾ മുൻപ് ഇവിടെയുണ്ടായിരുന്നുവെന്നും എൽഎൻജി ടെർമിനലിന്റെയും ഐഒസി പ്ലാന്റിന്റെയും നിർമാണം മൂലം ഇതിന്റെ പല ഭാഗങ്ങളും ഇതിനോടകം നശിച്ചുവെന്നും മനോജ് കൂട്ടിച്ചേർത്തു.ടിപി സൂരജ്, എക്സ്പ്രസ്
Subscribe to our Newsletter to stay connected with the world around you