ആന്‍ഡി മുറയെ സെമിയില്‍ തോല്‍പ്പിച്ചെത്തിയ വാവ്‌റിങ്കയ്ക്ക് പക്ഷെ ഫൈനലില്‍ നദാലിന്റെ വേഗത്തിനും പവറിനും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല
22മത് തവണ ഗ്രാന്‍സ്ലാം ഫൈനലില്‍ കളിച്ച നദാല്‍ ഫ്രഞ്ച് ഒപ്പണില്‍ ഒറ്റ സെറ്റ് പോലും തോല്‍ക്കാതെ നേടുന്ന മൂന്നാം കിരീടമാണിത്
ഇത് തീര്‍ച്ചയായും അവിശ്വസനീയമായി തോന്നുന്നു. പത്താം കിരീടം ഫ്രഞ്ച് ഓപ്പണില്‍ എടുക്കുക എന്നത് വളരെ, വളരെ പ്രത്യേകതയുള്ളതാണ്-കിരീട നേട്ടത്തിനു ശേഷം നദാല്‍
പരിക്കും മോശം ഫോമുമായതോടെ കരിയറിന് തിരശീലയായെന്ന് പറഞ്ഞ വിമര്‍ശകര്‍ക്ക് തക്കതായ മറുപടിയാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലൂടെ നദാല്‍ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കൈക്കുഴയ്ക്കു പരിക്കേറ്റതോടെ മൂന്നാം റൗണ്ടില്‍ നിന്ന് പിന്മാറിയിരുന്നു
നദാലിനെപോലുള്ള ഒരു താരത്തിനെതിരേ കളിക്കാന്‍ പറ്റുക എന്നത് അഭിമാനകരമാണ്. കളിക്കാര്‍ക്ക് എന്നും പ്രചോദനമാണയാള്‍-മത്സരത്തിനു ശേഷം വാവ്‌റിങ്ക
Subscribe to our Newsletter to stay connected with the world around you