1979ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയാണ് ആദ്യ സിനിമ. ഒരു നിഷേധിയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ മാമുക്കോയ അവതരിപ്പിച്ചത്.
നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ 450ലേറെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു.
'പെരുമഴക്കാല'ത്തിലെ കഥാപാത്രത്തിന് 2004 ല്‍ സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
കേരള സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയ 2008ല്‍ അത് ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു, ചിത്രം: 'ഇന്നത്തെ ചിന്താവിഷയം'.
കോഴിക്കോട് 2009ല്‍ നടന്ന 'ഫുഡ് ഫോർ ചൈൽഡ്' പരിപാടിയുടെ ഉദ്ഘാടനത്തിനിടെ തെരുവ് കുട്ടികൾക്കൊപ്പം മാമുക്കോയ/ എക്സ്പ്രസ് ഫോട്ടോ
മൂരിയാട്-മാങ്കാവ് പാലം നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് 2009ല്‍ സംഘടിപ്പിച്ച ധർണ മാമുക്കോയ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തപ്പോൾ/ എക്സ്പ്രസ് ഫോട്ടോ
Subscribe to our Newsletter to stay connected with the world around you