സെക്‌സ് വ്യായാമമല്ല, ആർത്തവസമയത്ത് ഗർഭിണിയാകില്ലെന്ന് ആര് പറഞ്ഞു?; 5 തെറ്റിദ്ധാരണകൾ മാറ്റാം

സന്തോഷകരവും ആരോഗ്യകരവുമായ സെക്‌സ് ലൈഫിന് ഈ അഞ്ച് തെറ്റിദ്ധാരണകൾ മാറ്റാം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

സെക്‌സിനോട് ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ച്ചപ്പാടാണുള്ളത്. അതൊരുപക്ഷെ യാഥാർത്ഥ്യവുമായി യാതൊരു സാമ്യവും ഇല്ലാത്തതുമായിരിക്കും. എന്നാൽ, ഇത്തരം വിഷയങ്ങളിൽ നമ്മുക്കുള്ള തെറ്റിദ്ധാരണകൾ ആരോഗ്യത്തിനും ബന്ധങ്ങൾക്കുമെല്ലാം ഭീഷണിയാണ്. സന്തോഷകരവും ആരോഗ്യകരവുമായ സെക്‌സ് ലൈഫിന് ഈ അഞ്ച് തെറ്റിദ്ധാരണകൾ മാറ്റാം...

സെക്‌സ് ചെയ്യുന്നത് വ്യായാമത്തിന് തുല്യം

ഒരുപക്ഷെ സിനിമകളിലും മറ്റും കാണുന്ന സെക്‌സ് രംഗങ്ങളിൽ നിന്നായിരിക്കും ഇത്തരമൊരു ചിന്ത ഉണ്ടാകുന്നത്. സെക്‌സ് ചെയ്യുമ്പോൾ വ്യായാമം ചെയ്യുന്നതുപോലെ തോന്നുമെങ്കിലും കട്ടിലിൽ കിടന്നുള്ള ഈ കസർത്ത് നിങ്ങൾ വിചാരിക്കുന്നത്ര ശാരീരിക അധ്വാനം വേണ്ടതല്ല. സെക്‌സ് ഒരു വ്യായാമം ആണെങ്കിലും ശരിയായ വ്യായാമം പോലെ കലോറി കത്തില്ല. അര മണിക്കൂർ മിതമായ തീവ്രതയിൽ എയറോബിക് വ്യായാമങ്ങൾ ചെയ്യുമ്പോൾ 200 കലോറി വരെ കത്തിക്കാൻ കഴിയും. അതേസമയം സെക്സിൽ സാധാരണ 100 കലോറിയിൽ താഴെ മാത്രമേ ഉപയോഗിക്കാറുള്ളു എന്നാണ് പഠനങ്ങൾ പറയുന്നത്.  അതേസമയം പതിവായി വ്യായാമം ചെയ്യുന്നത് സെക്‌സ് ലൈഫ് മെച്ചപ്പെടുത്തും. 

ആർത്തവസമയത്ത് ഗർഭിണിയാകില്ല

വളരെ വിരളമാണെങ്കിലും, ആർത്തവസമയത്ത് വേണ്ട സുരക്ഷിയില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ​ഗർഭിണിയാകാൻ ചെറിയ സാധ്യതയുണ്ട്. ഒരു സ്ത്രീയുടെ അണ്ഡോത്പാദന കാലയളവ് വ്യത്യാസപ്പെടുകയും ബീജം ഗർഭപാത്രത്തിൽ അഞ്ച് ദിവസം വരെ നിലനിൽക്കുകയും ചെയ്യുമെന്നതിനാൽ ആർത്തവ സമയത്ത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്ന് ഗർഭിണിയാകാൻ സാധ്യതയുണ്ടെന്നാണ് വിദ​​ഗ്ധർ പറയുന്നത്. അതുമാത്രമല്ല, ആർത്തവ ചക്രത്തിൽ അണ്ഡോല്പാദനം ഏത് സമയത്തും സംഭവിക്കാം. അതുകൊണ്ട് അനാവശ്യ ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കാൻ എപ്പോഴും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. 

​ഗർഭനിരോധനത്തിന് പതിവായി ​ഗുളിക കഴിക്കാം

ഹോർമോൺ അളവിൽ മാറ്റം വരുത്തിയാണ് ​ഗർഭനിരോധന ഗുളിക പ്രവർത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ എമർജൻസി പിൽ അടിയന്തര ഘട്ടങ്ങളിൽ കഴിക്കാനുള്ളതാണ്. മറ്റ് ​ഗർഭനിരോധന മാർ​​ഗ്​ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ​ഗുളിക കഴിക്കാമെന്നത് അത്ര വിശ്വസനീയമായ ഉപാദിയുമല്ല. ഓക്കാനം, ഛർദ്ദി, തലവേദന, തലകറക്കം, സ്തനങ്ങളുടെ ആർദ്രത, വയറുവേദന തുടങ്ങി പല ബുദ്ധിമുട്ടുകളും ഇതുമൂലം സംഭവിക്കാറുണ്ട്. 

പെനിട്രേറ്റീവ് സെക്‌സ് ചെയ്യുമ്പോൾ സ്ത്രീകൾക്ക് ഓർഗാസം ഉണ്ടാകും

പെനിട്രേറ്റീവ് സെക്‌സ് ചെയ്യുമ്പോൾ സ്ത്രീകൾക്ക് വളരെ പെട്ടെന്ന് ഓർഗാസം ഉണ്ടാകും എന്നാണ് പലരും ചിന്തിക്കുന്നത്. പോൺ സിനിമകളിലെ നടിമാരുടെ അഭിനയമാണ് ഒരുപക്ഷെ ഇത്തരം ചിന്തകൾക്ക് കാരണം. എന്നാൽ 10,000ത്തോളം നാഢീവ്യൂഹങ്ങൾ സംഗമിക്കുന്ന ക്ലിറ്റോറിസ് വളരെ സെൻസിറ്റീവ് ആണ്. രതിമൂർച്ഛയിലെത്താൻ 75 ശതമാനം സ്ത്രീകൾക്കും ക്ലിറ്റോറൽ ഉത്തേജനം ആവശ്യമാണെന്നാണ് പറയുന്നത്. ക്ലിറ്റോറിസ് യോനിക്ക് പുറത്ത് സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ പെനിട്രേറ്റീവ് സെക്‌സിൽ ഈ രീതിയിൽ ഓർഗാസം കണ്ടെത്തുക പ്രയാസമാണ്.

ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഒന്നിക്കുന്ന ഒരു സങ്കീർണ്ണ പ്രക്രിയയാണ് സ്ത്രീകളുടെ രതിമൂർച്ഛ. ഇതിന് പല സ്ത്രീകൾക്കും വിശ്രമവും ശരിയായ മാനസികാവസ്ഥയും ആവശ്യമാണ്, പെൻട്രേറ്റീവ് സെക്സിൽ ഇത് പ്രയാസമാണ്. 

ലൈംഗിക രോഗങ്ങൾക്കെല്ലാം പ്രകടമായ ലക്ഷണങ്ങളുണ്ട്

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ (STDs) ലക്ഷണങ്ങൾ രോഗബാധിതനായ ആളിൽ പ്രകടമായി കാണണമെന്നില്ല. എന്നാൽ ഇത് പങ്കാളികൾക്കിടയിൽ പടർന്നേക്കാം. ക്ലമീഡിയ, ഗൊണോറിയ, എച്ച്‌ഐവി തുടങ്ങിയ പല രോ​ഗങ്ങൾക്കും ദൃശ്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. പതിവായി പരിശോധന മാത്രമാണ് ഇത് കണ്ടെത്താനുള്ള മാർ​ഗ്​ഗം. 

ചിലപ്പോൾ ശ്രദ്ധിക്കാൻ കഴിയാത്തത്ര സൂക്ഷ്മമായ ലക്ഷണങ്ങളായിരിക്കും പ്രകടമാകുക. യോനിയിൽ നിന്നോ ലിംഗത്തിൽ നിന്നോ മലദ്വാരത്തിൽ നിന്നോ ഉള്ള സ്രവങ്ങൾ വർദ്ധിക്കുന്നത്, മൂത്രമൊഴിക്കുമ്പോഴോ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴോ വേദന, അസാധാരണമായ രക്തസ്രാവം എന്നിങ്ങനെയുള്ള ലക്ഷണങ്ങളൊന്നും ശ്രദ്ധിക്കണമെന്നില്ല. ചൊറിച്ചിൽ, പരു, വ്രണങ്ങൾ, അരിമ്പാറ, തിണർപ്പ് എന്നിവയാണ് കൂടുതൽ വ്യക്തമായ ലക്ഷണങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com