മഴക്കാലത്ത് കുട്ടികള്‍ക്ക് വേണം എക്ട്രാ കെയര്‍; ചെയ്യേണ്ടതും ചെയ്യണ്ടാത്തതും

ധരിക്കുന്ന വസ്ത്രങ്ങൾ മുതൽ ഭക്ഷണങ്ങളിൽ വരെ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് രോ​ഗങ്ങൾ വരാതെ തടയാൻ സ​ഹായിക്കും
monsoon children
മഴക്കാലത്ത് കുട്ടികള്‍ക്ക് വേണം എക്ട്രാ കെയര്‍

ഴക്കാലം നിരവധി പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ. ധരിക്കുന്ന വസ്ത്രങ്ങൾ മുതൽ ഭക്ഷണങ്ങളിൽ വരെ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് രോ​ഗങ്ങൾ വരാതെ തടയാൻ സ​ഹായിക്കും.

1. നല്ല ശുചിത്വം പാലിക്കുക

monsoon

മഴക്കാലത്ത് രോ​ഗാണുക്കൾ പകരാതിരിക്കാൻ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. അതിനായി സ്കൂളിൽ പോകുന്നതിനും മടങ്ങിയെത്തുമ്പോഴും കുളിക്കാൻ അവരെ പരിശീലിപ്പിക്കണം. കൂടാതെ കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോ​ഗിച്ച് കഴുകണം, പ്രത്യേകിച്ച് ഭക്ഷണത്തിന് മുൻപും ശേഷവും.

2. ഭക്ഷണക്രമം

diet

സീസണൽ പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തി അവരുടെ പ്രതിരോധശേഷി വർധിപ്പിക്കുക. വിറ്റാമിൻ സി അടങ്ങിയ സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങൾ ജലദോഷം അകറ്റാൻ സഹായിക്കും. ഇടയ്ക്ക് സൂപ്പ് ഉണ്ടാക്കി നൽകുന്നത് പോഷകസമൃദ്ധവും ആരോ​ഗ്യകരവുമാണ്.

3. തിളപ്പിച്ച വെള്ളം

monsoon children

മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികൾക്ക് നൽകാവൂ. കോളറ, ടൈഫോയ്ഡ് തുടങ്ങിയവ ജലത്തിലൂടെയാണ് പകരുന്നത്.

4. വസ്ത്രങ്ങൾ

dress

മഴക്കാലത്ത് വേ​ഗം ഉണങ്ങുന്ന കോട്ടൺ വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കുക. കൂടാതെ മഴക്കാലത്ത് കുട്ടികൾ സ്കൂളിൽ പോകുമ്പോൾ കുട, റെയിൻകോട്ട് എന്നിവ മറക്കരുത്.

5. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക

home

മഴക്കാലത്ത് വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യയുള്ളതിനാൽ അവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധ വേണം. ഇത് മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നു. വീടിനുള്ളിൽ ഈർപ്പം തങ്ങിനിൽക്കുന്നത് പൂപ്പൽ പോലുള്ള രോ​ഗാണുക്കൾ വളരാൻ കാരണമാകാം. അതിനാൽ വീടിനുള്ളിലും വൃത്തിയായി സൂക്ഷിക്കുക.

6. തെരുവ് ഭക്ഷണം ഒഴിവാക്കുക

family

മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കുക. ഈ സമയം ഭക്ഷ്യജന്യ രോഗങ്ങളും മലിനീകരണവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

7. രോഗലക്ഷണങ്ങൾ അവഗണിക്കരുത്

fever.

കുട്ടികൾ പനി, ചുമ, അല്ലെങ്കിൽ വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ. ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ഈ ജാഗ്രതയും പ്രതികരണശേഷിയും സങ്കീർണതകൾ തടയാനും നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം ഉറപ്പാക്കാനും കഴിയും.

8. തിങ്ങിനിറഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കുക

crowd

അണുബാധകൾ ഉണ്ടാകാൻ സാധ്യതയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ ശ്രമിക്കുക.

9. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കാൻ അനുവദിക്കരുത്

children playing

മഴയെ തുടർന്ന് കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കാൻ കുട്ടികളെ അനുവദിക്കരുത്. രോ​ഗം പടർത്തുന്ന നിരവധി അണുബാധ ഇതിലൂടെ ഉണ്ടാവാൻ സാധ്യതയുണ്ട്.

10. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക

dress

മഴക്കാലത്ത് കുട്ടികൾ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മഴക്കാലത്ത് ധരിക്കുന്നതാണ് നല്ലത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com