
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രണം വിട്ടുയരുന്നത് ഹൃദയത്തെയും വൃക്കകളെയും കണ്ണുകളെയും മാത്രമല്ല, ചർമത്തെയും ബാധിക്കും. ചർമത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനയാകാം.
രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമ്പോൾ അധിക ഗ്ലൂക്കോസിനെ പുറന്തള്ളുന്നതിന് വൃക്കകൾക്ക് സമ്മർദം കൂടുകയും ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇത് ചർമം വരണ്ടതും പരുക്കനും ചൊറിച്ചിലുള്ളതുമാക്കാം.
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവു ശരീരത്തിന് മുറിവുകൾ ഉണക്കാനുള്ള കഴിവിനെ ബാധിക്കും. ചർമത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ഉണങ്ങാൻ സാധാരണയിലും സമയമെടുക്കുന്നുണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കുന്നതിന്റെ ലക്ഷണമാകാം. ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് രക്തയോട്ടത്തെയും രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കും.
ഉയർന്ന രക്തത്തിലെ പഞ്ചസാര രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കാം. അതെ തുടർന്ന് ബാക്ടീരിയ, വൈറസ്, ഫംഗസ് അണുബാധയേൽക്കാൻ എളുപ്പമായിരിക്കും. ചർമത്തിൽ ഇടയ്ക്കിടെ അണുബാധയുണ്ടാകുന്നതും രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ സൂചനയാകാം.
ചർമത്തിൽ ഇരുണ്ട നിറത്തില്‍ വെല്‍വെറ്റ് പോലെ പാടുകൾ പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധിക്കണം. സാധാരണയായി കഴുത്തിലും കക്ഷത്തിലും കാലിന്‍റെ ഇടുക്കിലുമാണ് ഇത്തരത്തിൽ തിണര്‍പ്പുണ്ടാവുക. അകാന്തോസിസ് നിഗ്രിക്കന്‍സ് എന്നാണ് ഇതിന് പറയുന്നത്. ഇത് ഇത് ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണമാകാം.
മഞ്ഞ, ചുവപ്പ്, തവിട്ട് നിറങ്ങളിലെ തിണര്‍പ്പുകള്‍ പ്രമേഹത്തിന്‍റെ ഭാഗമായി ചര്‍മത്തില്‍ ഉണ്ടാകാം. ചെറിയ കുരു പോലെ ആരംഭിച്ച് തടിച്ച തിണര്‍പ്പുകളായി ഇവ മാറുന്നതാണ്. ചൊറിച്ചിലും വേദനയും ഉണ്ടാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates