രാജ്യത്താകമാനം അഞ്ചാംപനി ഭീഷണിയുയര്‍ത്തുകയാണ്. പ്രധാനമായും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അഞ്ചാംപനി ഏറ്റവും പകര്‍ച്ചവ്യാധിയായ വൈറസുകളില്‍ ഒന്നാണ്. വാക്‌സിന്‍ കൊണ്ട് തടയാന്‍ കഴിയുന്ന ഒന്നാണിത്. 2000ത്തിനും 2018നും ഇടയില്‍ വാക്‌സിനേഷന്റെ സഹായത്തോടെ അഞ്ചാംപനി മൂലമുള്ള മരണം ലോകത്ത് 73ശതമാനം കുറയ്ക്കാനായിട്ടുണ്ട്.
വൈറസുമായി സമ്പര്‍ക്കമുണ്ടായി 10-12 ദിവസത്തിന് ശേഷം ശക്തമായ പനി ഉണ്ടാകും. മൂക്കൊലിപ്പ്, തൊണ്ടവേദനയും ചുമയും, കണ്ണ്ചുവക്കല്‍, ദേഹമാസകലം ചുവന്ന തിണര്‍പ്പുകള്‍ ഒക്കെയാണ് രോഗലക്ഷണങ്ങള്‍.
കുട്ടികളുടെ സുരക്ഷ എങ്ങനെ?
രോഗം വന്ന ആളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായാല്‍ വൈറസ് പകരും. ഇത് വായുവിലൂടെയോ അസുഖമുള്ള ഒരാളുടെ കണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ പകരാം.
വാക്‌സിനേഷന്‍
അഞ്ചാം പനി തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം വാക്‌സിന്‍ സ്വീകരിക്കുക എന്നതുതന്നെയാണ്. ഒരു വയസ്സിനും ഒന്നര വയസ്സിനും ഇടയിലാണ് കുട്ടികള്‍ക്ക് എംഎംആര്‍ വാക്‌സിന്‍ നല്‍കുന്നത്. 4നും 6വയസ്സിനും ഇടയിലാണ് രണ്ടാം ഡോസ് നല്‍കുന്നത്.രണ്ട് ഡോസുകളും വൈറസിനെതിരെ 97 ശതമാനം ഫലപ്രദമാണെന്നാണ് സിഡിസി പറയുന്നത്.
ആള്‍ക്കൂട്ടം ഒഴിവാക്കാം
അഞ്ചാം പനി വ്യാപകമാണെങ്കില്‍ യാത്രകളും ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഈ മുന്‍കരുതല്‍ വൈറസുമായുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കും.
ലക്ഷണങ്ങള്‍ അവഗണിക്കരുത്
അഞ്ചാം പനിയുടെ ലക്ഷണങ്ങളിലേതെങ്കിലും കുട്ടി കാണിക്കുന്നുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. ഇത് ശരിയ സമയത്ത് ചിക്ത തുടങ്ങി സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
രോഗമുളള വ്യക്തിയുമായി ഇടപെടരുത്
അഞ്ചാംപനി രോഗിയില്‍ നിന്ന് നേരിട്ട് പടരുന്ന അസുഖമാണ്. അതുകൊണ്ട് രോഗബാധിതരായ ആളുകളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കണം.
കൈകള്‍ വൃത്തിയായി സൂക്ഷിക്കാം
കൈകളുടെ വൃത്തി വളരെ പ്രധാനമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുന്ന ശീലം വൈറസ് വ്യാപനം തടയാന്‍ സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates