
മനുഷ്യന് പല കാര്യങ്ങളോടും ഭയം തോന്നാറുണ്ട്. എന്നാൽ ചില വസ്തുക്കള്‍ കാണുകയോ അകപ്പെട്ടു പോകുകയോ ചെയ്യുമ്പോൾ തോന്നുന്ന യുക്തി രഹിതമായ ഭയത്തെ ആണ് ഫോബിയ എന്ന് വിളിക്കുന്നത്. ഫോബോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഫോബിയ ഉണ്ടായത്. ഫോബിയകൾക്ക് വ്യക്തിപരമായി വ്യത്യസ്തകാരണങ്ങളുണ്ടെങ്കിലും ചെറുപ്പകാലത്ത് ചില പ്രത്യേക വസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ഉണ്ടായ സമ്പർക്കംമൂലം മനസ്സിലുണ്ടായ ആഘാതമാണ് പലപ്പോഴും പിൽക്കാലത്ത് പലർക്കും വിട്ടുമാറാത്ത ഭയമായി തീരുന്നത്. വിചിത്രമായ ചില ഫോബിയകള്‍ അറിയാം
പഠിക്കുന്നതിനോ പുതിയ കാര്യങ്ങൾ അറിയുന്നതിനോ ഉള്ള ഭയമാണ് സോഫോഫോബിയ. സ്കൂളിൽ നിന്നുള്ള ദുരനുഭവം, പഠനത്തിലുള്ള വെല്ലുവിളി, അമിതമായ മത്സരം, പ്രചോദനമില്ലായ്മ എന്നിവ വിദ്യാർഥികളിൽ സോഫോഫോബിയ ട്രിഗർ ചെയ്യാം. സോഫിയ, ഫോബിയ എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് സോഫോഫോബിയ എന്ന വാക്ക് ഉണ്ടായത്.
കണ്ണാടികളോടുള്ള, കണ്ണാടിയിൽ സ്വയം നോക്കാനുള്ള ഭയത്തെയാണ് ഈസോപ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സെൽഫ് ഇമേജ് പ്രശ്നങ്ങൾ കാരണം ചിലർ കണ്ണാടിൽ നോക്കാൻ ഭയക്കാറുണ്ട്.
പരീക്ഷ എഴുതാനുള്ള ഭയത്തെയാണ് ടെസ്റ്റോഫോബിയ. ഉത്കണ്ഠ, വിയർപ്പ്, വെപ്രാളം തുടങ്ങിയ ആ സമയം പ്രകടിപ്പിക്കും. ഇത് പെർഫോമൻസിനെ ബാധിക്കും.
ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ അല്ലെ ഫോൺ ഇല്ലെങ്കിലോ ഉള്ള ഭയമാണ് നോമോഫോബിയ. ഇത് കഠിനമായ ഉത്കണ്ഠ, പരിഭ്രാന്തി എന്നിവ ഉണ്ടാക്കും. ഫോണിനോടുള്ള ആസക്തിയെ തുടർന്നാകാം ഇത്തരത്തലൊരു ഭയം ഉണ്ടാകുന്നതെന്ന് കരുതുന്നു.
കണക്കുകളോടുള്ള സംഖ്യകളോടുള്ള ഭയമാണ് ന്യൂമെറോഫോബിയ. സ്കൂളിൽ ബുദ്ധമുട്ടുള്ള ഒരു ഗണിതക സമവാക്യം പരിഹരിക്കുന്നതിലോ ദൈനംദിന ജീവിതത്തിൽ കണക്കുകൂട്ടലുകൾ നടത്തുന്നതിലോ ഉള്ള ചിന്ത ഇത്തരക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates