

ആർത്തവ ദിവസങ്ങൾ അടുക്കുമ്പോൾ മുതൽ അതികഠിനമായ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് പലരും കടന്നുപോകുന്നത്. ഒരുപക്ഷെ ദൈന്യംദിന ജീവിതത്തെ പോലും തകിടം മറിച്ചേക്കാവുന്ന രീതിയിൽ ഇത് ബാധിക്കാറുമുണ്ട്. തണുപ്പുകാലത്ത് ഇത് കുറച്ചുകൂടി തീവ്രമാകാറുമുണ്ട്. അതുകൊണ്ടുതന്നെ ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഒരു പരിധിവരെയെങ്കിലും വരുതിയിലാക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം.
ഓറഞ്ച്
ആർത്തവ സമയത്ത് കഴിക്കാവുന്ന ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്. വൈറ്റമിൻ സിക്ക് പുറമേ മഗ്നേഷ്യം, പൊട്ടാസ്യം, വൈറ്റമിൻ ഡി തുടങ്ങിയവയെല്ലാം ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. പാലിനൊപ്പം പോഷകഗുണങ്ങൾ ഉള്ളതാണ് ഓറഞ്ചും.
കറുവപ്പട്ട
ലോകത്തെല്ലായിടത്തും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കറുവപ്പട്ട. തണുപ്പുകാലത്ത് ശരീരത്തിന് ചൂട് പകരാൻ സഹായിക്കുന്ന ഒന്നാണിത്. ആർത്തവ സമയത്തെ പ്രയാസങ്ങൾ മറികടക്കാൻ ഇത് സഹായിക്കും. ഓക്കാനം, ഛർദ്ദി തുടങ്ങിയ പാർശ്വഫലങ്ങൾ നിയന്ത്രിക്കാനും കറുവപ്പട്ട നല്ലതാണ്.
ഹോട്ട് ചോക്ലേറ്റ്
ഒരു കപ്പ് ഹോട്ട് ചോക്ലേറ്റ് ഇല്ലാതെ ശൈത്യകാലം പൂർണ്ണമാകില്ലെന്ന് പറയാറുണ്ട്. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ആർത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദന നിയന്ത്രിക്കാനും ഹോട്ട് ചോക്ലേറ്റ് കുടിക്കുന്നതും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതുമൊക്കെ സഹായിക്കും. ആർത്തവ സമയത്ത് ശരീരത്തിന് ഊർജ്ജം പകരുന്ന ഐയൺ, മഗ്നേഷ്യം എന്നിവ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.
നാരങ്ങ
നാരങ്ങളിൽ വൈറ്റമിനുകൾ, പ്രത്യേകിച്ച് വൈറ്റമിൻ സി ധാരാളമുണ്ട്. വൈറ്റമിൻ സിയുടെ സഹായത്തോടെ ശരീരത്തിലേക്ക് കൂടുതൽ അയൺ ആഗിരണം ചെയ്യാൻ ശരീരത്തിനാകും. ആർത്തവ ദിവസങ്ങളിൽ നിങ്ങളുടെ ശരീരത്തിന് പകരം വയ്ക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ രക്താണുക്കൾ നഷ്ടപ്പെടുന്നതുകൊണ്ട് അധിക വൈറ്റമിൻ സി ഉൾപ്പെടുത്തുന്നത് അയൺ ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പേശിവേദന ശമിപ്പിക്കാനും ഇത് സഹായിക്കും.
ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്
ഒരു പിടി കറുത്തമുന്തിരി, അണ്ടിപരിപ്പ്, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകൾ കഴിച്ച് ആർത്തവ ദിവസങ്ങൾ തുടങ്ങുന്നത് നല്ലതാണ്. കറുത്തമുന്തിരിയിൽ ധാരാളം ഐയൺ അടങ്ങിയിട്ടുണ്ട് ഇത് രക്ത ചംക്രമണത്തെ സഹായിക്കും. കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള ടോക്കോഫെറോൾ എന്ന ഘടകം, ആർത്തവചക്രം ക്രമീകരിക്കാനും പെൽവിക്ക് ഏരിയ ശക്തിപ്പെടുത്താനും സഹായിക്കും.
ഇഞ്ചി
ആർത്തവ സമയത്തെ അത്ഭുത മരുന്ന് എന്നാണ് ഇഞ്ചിയെ വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് അസ്വസ്ഥത ഉണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻസിൻരെ ഉത്പാദനം കുറയ്ക്കാൻ ഇഞ്ചി സഹായിക്കും. ഇതിനുപുറമേ ക്രമം തെറ്റിയുള്ള ആർത്തവത്തെ ക്രമപ്പെടുത്താനും പ്രീമെൻട്രൽ സിൻഡ്രോമുമായി ബന്ധപ്പെട്ട അലസതയെ ചെറുക്കാനും ഇഞ്ചി പ്രയോജനപ്പെടും.
പച്ചിലകൾ
ശൈത്യകാലത്ത് ധാരാളം പച്ചിലക്കറികൾ കഴിക്കാം. ഇത് ആർത്തവവുമായി ബന്ധപ്പെട്ട വേദന കുറയ്ക്കാൻ സഹായിക്കും. ഐയൺ, മഗ്നേഷ്യം, കാൽഷ്യം എന്നിവയാൽ സമ്പന്നമായ പച്ചിലക്കറികൾ കഴിക്കുന്നതുവഴി ശരീരത്തിന് ഊർജ്ജം സമ്മിക്കാം. കോളിഫഌർ, കാബേജ്, ബ്രൊക്കോളി, ചീര എന്നിവയെല്ലാം ഇതിന് സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates