അമിതമായാല്‍ ചിയ വിത്തുകളും പണി തരും, പുഡ്ഡിങ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമിതമായാല്‍ ചിയ വിത്തുകളും പണി തരാന്‍ സാധ്യതയുണ്ടെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു.
chia seed pudding prepared in a bowl
Chia seed puddingpexels
Updated on
1 min read

രോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ചിയ വിത്തുകള്‍ അടങ്ങിയ വിഭവങ്ങള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും. കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യാവുന്ന പോഷകസമൃദ്ധമായ വിഭവങ്ങളില്‍ ചിയ വിത്തുകള്‍ ഉപയോഗിച്ച് ചെയ്യാം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട വിഭവമാണ് ചിയ സീഡ് പുഡ്ഡിങ്. എന്നാല്‍ അമിതമായാല്‍ ചിയ വിത്തുകളും പണി തരാന്‍ സാധ്യതയുണ്ടെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു.

ചിയ പുഡ്ഡിങ് ആരോഗ്യകരമോ

സുരക്ഷിതവും ആരോഗ്യകരവുമെന്ന് കരുതുമ്പോഴും ശരിയായ രീതിയില്‍ അല്ല പാകം ചെയ്യുന്നതെങ്കില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

മധുരത്തിന്റെ അളവു

ചിയ പുഡ്ഡിംഗ് പലപ്പോഴും തേൻ, മേപ്പിൾ സിറപ്പ് അല്ലെങ്കിൽ ഫ്ലേവർഡ് മിൽക്ക് പോലുള്ളവയാണ് മധുരത്തിന് ചേര്‍ക്കുന്നത്. എന്നാല്‍ പ്രഭാത ഭക്ഷണത്തില്‍ മധുരം കൂടുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനും കാരണമാകും.

ദഹന പ്രശ്നങ്ങൾ

ചിയ വിത്തുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ചെറിയ അളവിൽ കഴിച്ചാല്‍ പോലും ദഹനത്തിന് വളരെ നല്ലതാണ്. എന്നാല്‍ നിങ്ങളുടെ ശരീരം ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണക്രമത്തിൽ ശീലിച്ചിട്ടില്ലെങ്കിൽ വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ മലബന്ധം എന്നിവയ്ക്ക് കാരണമാകും.

ശ്വാസംമുട്ടലിന് സാധ്യത

ചിയ വിത്തുകള്‍ വെള്ളത്തില്‍ ശരിയായ രീതിയില്‍ കുതിര്‍ക്കാതെ കഴിക്കുന്നത് തൊണ്ടയില്‍ പറ്റിപ്പിടിക്കാനും ശ്വാസം മുട്ടല്‍ ഉണ്ടാകാനും കാരണമാകും. പ്രത്യേകിച്ച് ഡിസ്ഫാഗിയ പോലുള്ള അവസ്ഥയുള്ളവരില്‍.

chia seed pudding prepared in a bowl
പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുന്‍പ് പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല, കാരണമെന്ത്?

പോർഷൻ കൺട്രോൾ

ചിയ പുഡ്ഡിങ് ലഘുവായി തോന്നുന്നതു കൊണ്ട് അവ അമിതമായി കഴിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചിയ വിത്തുകളില്‍ കലോറി കൂടുതലാണ്. പതിവായി വലിയ അളവിൽ കഴിക്കുന്നത് അധിക കലോറി ഉപഭോഗത്തിലേക്ക് നയിച്ചേക്കാം, ഇത് നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാക്കും.

വൃക്ക പ്രശ്നങ്ങൾ

ചിയ വിത്തുകളിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവിൽ കാൽസ്യം അടിഞ്ഞുകൂടാനും വൃക്കയിലെ കല്ലുകൾ ഉണ്ടാക്കാൻ കാരണമാകുകയും ചെയ്യാം. വൃക്കരോഗമുള്ളവർ പതിവായി ചിയ കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കണം.

chia seed pudding prepared in a bowl
എച്ച്ഐവി വൈറസിനെതിരായ വാക്‌സിന്‌ അംഗീകാരം, വര്‍ഷത്തില്‍ രണ്ട് തവണ മാത്രം കുത്തിവെയ്പ്പ്, അടുത്ത വര്‍ഷം വിപണിയില്‍

അലർജി

അപൂർവമാണെങ്കിലും, ചിലരില്‍ ചിയ വിത്തുകൾ അലർജിയുണ്ടാക്കാം. ചിയ വിത്തുകള്‍ കഴിക്കുമ്പോള്‍ ചുണങ്ങു, വയറുവേദന അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍ ചിയ വിത്തുകള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. ചിയ വിത്തുകള്‍ ആദ്യമായി പരീക്ഷിക്കുകയാണെങ്കില്‍ ചെറിയ അളവില്‍ പരീക്ഷിക്കുക.

മരുന്നുകളോട് പ്രതികരിക്കാം

ചിയ വിത്തുകൾ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും സഹായിക്കും. ഇത് സാധാരണയായി നല്ലതാണ്, എന്നാല്‍ ഇതിനകം പ്രമേഹത്തിനോ ഉയർന്ന രക്തസമ്മർദത്തിനോ മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ ദൈനംദിന ഭക്ഷണത്തിൽ ഇത് ചേർക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.

Summary

Explains 7 ways chia seed pudding can affect our health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com