പല്ലു പറിക്കാന്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ 9 വയസുകാരി മരിച്ചു, വില്ലനായത് അപൂര്‍വ രോഗം, എന്താണ് മെത്തമോഗ്ലോബിനെമിയ?

ചുവന്ന രക്താണുക്കള്‍ക്ക് ഓക്സിജന്‍ വഹിക്കാനുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണ് മെത്തമോഗ്ലോബിനെമിയ.
A Patient Undergoing a Dental Procedure
എന്താണ് മെത്തമോഗ്ലോബിനെമിയ(Methemoglobinemia)പ്രതീകാത്മക ചിത്രം
Updated on
1 min read

കാലിഫോര്‍ണിയയില്‍ ദന്ത ശസ്ത്രക്രിയ നടത്തുന്നതിന് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്‍പതു വയസുകാരി മരിച്ചു. മാര്‍ച്ച് 18 ന് വിസ്റ്റയിലെ ഡ്രീംടൈം ഡെന്‍റിസ്ട്രിയിൽ വച്ചാണ് കുട്ടിക്ക് അനസ്തേഷ്യ നല്‍കിയത്. അനസ്തേഷ്യ നല്‍കി ശേഷം ചികിത്സ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കുട്ടി മരിക്കുകയായിരുന്നു.

ചികിത്സയിലുടനീളം അനസ്തേഷ്യനിസ്റ്റ് കുട്ടിയെ നിരീക്ഷിച്ചിരുന്നു. എന്നാല്‍, സങ്കീർണതകളൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് ദന്തഡോക്ടറായ ഡോ. റയാന്‍ വാട്ട്കിന്‍സ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിലെ റിക്കവറി മുറിയില്‍ വിശ്രമിച്ച ശേഷം കുട്ടിയും കുടുംബവും വീട്ടിലേക്ക് മടങ്ങി. എന്നാല്‍ യാത്രയ്ക്കിടെ കുട്ടി ഉറങ്ങിപ്പോവുകയും ഏറെ നേരം കഴിഞ്ഞിട്ടും ഉണരാത്ത സാഹചര്യം വന്നപ്പോള്‍ വീണ്ടും ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്.

വില്ലന്‍ മെത്തമോഗ്ലോബിനെമിയ

സില്‍വാന മൊറീനോ എന്ന ഒന്‍പതു വയസുകാരിയുടെ മരണത്തിന് പിന്നില്‍ മെത്തമോഗ്ലോബിനെമിയ (Methemoglobinemia) എന്ന അപൂര്‍വ ബ്ലെഡ് ഡിസോര്‍ഡര്‍ ആണെന്ന് കണ്ടെത്തി. ചുവന്ന രക്താണുക്കള്‍ക്ക് ഓക്സിജന്‍ വഹിക്കാനുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണ് മെത്തമോഗ്ലോബിനെമിയ. ഹീമോഗ്ലോബിന്‍ ആണ് ഓക്സിജന്‍ ശരീരത്തിലെ എല്ലാ കലകളിലും ഓക്സിന്‍ എത്തിക്കുന്നതിന് ഒരു ഏജന്‍റ് ആയി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മെത്തമോഗ്ലോബിനെമിയ ഉള്ള ആളുകളില്‍ മെത്തമോഗ്ലോബിന്‍ എന്ന സംയുക്തം രൂപപ്പെടുകയും ഓക്സിജന്‍ സഞ്ചാരം തടയുകയും ചെയ്യും.

ജനിതകം അല്ലെങ്കില്‍ ചില മരുന്നുകളുടെയോ കെമിക്കലുകളുടെയോ, നൈട്രേറ്റ് അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നതു കൊണ്ടോ മെത്തമോഗ്ലോബിനെമിയ എന്ന അവസ്ഥ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചര്‍മത്തിന്‍റെ നിറ വ്യത്യാസം, ശ്വസതടസങ്ങള്‍, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ മെത്തമോഗ്ലോബിനെമിയ ഉള്ളവരില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രോഗാവസ്ഥ കണ്ടെത്താതെ പോകുന്നതോ ചികിത്സിക്കാതെയിരിക്കുന്നതോ ഗുരുതര ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. മരണം വരെ ഇതു മൂലം ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അനസ്‌തേഷ്യയും മെത്തമോഗ്ലോബിനെമിയയും

മരിച്ച സില്‍വാന മൊറീനോയ്ക്ക് മെത്തമോഗ്ലോബിനെമിയ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തി. അനസ്‌തേഷ്യ മെത്തമോഗ്ലോബിനെമിയയെ ട്രിഗര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ബെന്‍സോകെയ്ന്‍, പ്രിലോകെയ്ന്‍ അല്ലെങ്കില്‍ ഉയര്‍ന്ന അളവില്‍ ലിഡോകെയ്ന്‍ പോലുള്ള ചിലതരം ലോക്കന്‍ അനസ്‌തെറ്റിക്‌സ്. ഇത്തരം മരുന്നുകള്‍ രക്തത്തില്‍ മെത്തമോഗ്ലോബിലിന്‍ രൂപപ്പെടാന്‍ കാരണമാകും. ഇത് ചുവന്ന രക്താണുക്കള്‍ക്ക് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവു നഷ്ടപ്പെടുത്തും.

കുഞ്ഞുകള്‍, ജനിതക സംവേദനക്ഷമത, ശസ്ത്രക്രിയ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന അളവില്‍ മരുന്നുകള്‍ എടുക്കുന്നവരിലും അപകടസാധ്യത ഇരട്ടിയാക്കും. സില്‍വാന മൊറീനോയുടെ മരണം അനസ്തേഷ്യയുടെ പാര്‍ശ്വഫലമൂലമല്ലെന്നും രോഗനിർണയം ചെയ്യാത്തതോ/കണ്ടെത്താത്തതോ ആയ മെഡിക്കൽ അവസ്ഥ മൂലമാണെന്നും സാഡിയാഗോ കൗണ്ടി മെഡിക്കല്‍ എക്സാമിനല്‍ വിശദീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com