ഒരു ദിവസം എത്ര കാപ്പി വരെ ആകാം

പ്രതിദിനം രണ്ട് മുതൽ നാല് വരെ കപ്പ് കാപ്പി കുടിക്കാവുന്നതാണ്.
Coffee
CoffeePexels
Updated on
1 min read

രാവിലെ ഉറക്കം ഉണർന്നാൽ ഒരു കപ്പ് കാപ്പി പലരുടെയും ശീലത്തിന്റെ ഭാ​ഗമാണ്. കാപ്പി ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്ററാണ്. ഇത് ഉണർന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. എന്നാൽ അതിനപ്പുറത്ത് ദിവസവും രണ്ട് കപ്പ് വരെ കാപ്പി കുടിക്കുന്നത് കരൾ അർബുദമായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുമെന്നാണ് സമീപകാല പഠനം വെളിപ്പെടുത്തുന്നത്.

130,000-ത്തിലധികം ആളുകളിൽ അടുത്തിടെ നടത്തിയ ഒരു പിയർ-റിവ്യൂഡ് ഡോസ്-റെസ്‌പോൺസ് മെറ്റാ അനാലിസിസ് റിപ്പോർട്ടിൽ ദിവസവും രണ്ട് കപ്പ് കാപ്പി വരെ കുടിക്കുന്നത്, ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ അപകടസാധ്യത 35 ശതമാനം വരെ കുറയ്ക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകൾ, ബിഎംഐ എന്നിവ ക്രമീകരിച്ചതിനു ശേഷവും ഈയൊരു ബന്ധം ശക്തമായി നിലനിന്നുവെന്നും പഠനം പറയുന്നു.

കാപ്പി കരളിനെ എങ്ങനെ സംരക്ഷിക്കും

ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ, ഡൈറ്റെർപീനുകൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദം തടയുകയും കരൾ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കരളിനുണ്ടാകുന്ന കേടുപാടുകൾ വിട്ടുമാറാതെയും നീണ്ടുനിൽക്കുകയും ചെയ്യുമ്പോൾ അത് സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് കരൾ കാൻസർ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.

പതിവായി കാപ്പി കുടിക്കുന്നവരിൽ മദ്യപിക്കാത്തവരെ അപേക്ഷിച്ച് ക്രോണിക് കരൾ രോഗം, സിറോസിസ്, കരൾ അർബുദം എന്നിവ കുറവാണെന്ന് നിരവധി അന്താരാഷ്ട്ര പഠനങ്ങൾ കാണിക്കുന്നു. ഫാറ്റി ലിവർ രോഗമോ വൈറൽ ഹെപ്പറ്റൈറ്റിസോ ഉള്ളവർക്ക് ഈ കണ്ടെത്തലുകൾ പ്രത്യേകിച്ച് ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു.

Coffee
പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ആരോ​ഗ്യ​ഗുണങ്ങളുണ്ടെങ്കിലും മിതമായ ഉപയോ​ഗമാണ് ഏറ്റവും പ്രയോജനകരം. പ്രതിദിനം രണ്ട് മുതൽ നാല് വരെ കപ്പ് കാപ്പി കുടിക്കാവുന്നതാണ്. കാപ്പി കുടിക്കുന്നത് അധികമായാൽ ഉറക്കമില്ലായ്മ, ദഹന അസ്വസ്ഥത അല്ലെങ്കിൽ ഉയർന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകാം. ഇത് വ്യക്തിഗത സംവേദനക്ഷമതയെ ആശ്രയിച്ചിരിക്കുന്നു.

Coffee
ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്നാൽ കാപ്പി കുടിച്ചതു കൊണ്ട് മാത്രം കരളിനെ സംരക്ഷിക്കാൻ കഴിയില്ല. അമിതമായ മദ്യപാനം, പുകവലി, പൊണ്ണത്തടി അല്ലെങ്കിൽ നിയന്ത്രണാതീതമായ ഹെപ്പറ്റൈറ്റിസ് പോലുള്ളവ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന അപകടസാധ്യതയുള്ളവർക്ക് പതിവായി കരൾ പരിശോധന അത്യാവശ്യമാണ്. സമീകൃതാഹാരം, ശരീരഭാരം നിയന്ത്രണം, പരിമിതമായ മദ്യപാനം, പുകവലി ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ ജീവിതശൈലിയുടെ ഒരു ഭാഗമായി കാപ്പിയെ കാണണം.

Summary

A Cup of coffee may help to improve liver health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com